Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ…

How Much GST Is Included in the Kerala Lottery Onam Thiruvonam Bumper BR 111: 500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില. ഭാഗ്യം പരീക്ഷിക്കാനായി ഇതിനകം തന്നെ നിരവധിയാളുകള്‍ ടിക്കറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്തെ പല ലോട്ടറി വില്‍പന കേന്ദ്രങ്ങളിലും ഓണം ബമ്പറെടുക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 500 രൂപ മുടക്കുകയാണെങ്കില്‍ 30 കോടി രൂപ വരെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ...

ഓണം ബമ്പര്‍ 2026

Published: 

29 Jul 2026 | 08:30 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ജനപ്രിയമായ ലോട്ടറിയാണ് ഓണം ബമ്പര്‍. അഞ്ച് ബമ്പര്‍ ലോട്ടറികള്‍ കേരള ഭാഗ്യക്കുറി വകുപ്പ് വിപണിയില്‍ എത്തിക്കുന്നുണ്ടെങ്കിലും, ഇത്രയേറെ സമ്മാനത്തുകയുള്ള ലോട്ടറി വേറെയില്ല. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ ഓണം ബമ്പര്‍ ഭാഗ്യക്കുറി എടുക്കാറുണ്ട്, ഈ വര്‍ഷത്തെ ഭാഗ്യം ആരെയാകും തേടിയെത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ലോട്ടറി പ്രേമികള്‍.

500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില. ഭാഗ്യം പരീക്ഷിക്കാനായി ഇതിനകം തന്നെ നിരവധിയാളുകള്‍ ടിക്കറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്തെ പല ലോട്ടറി വില്‍പന കേന്ദ്രങ്ങളിലും ഓണം ബമ്പറെടുക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 500 രൂപ മുടക്കുകയാണെങ്കില്‍ 30 കോടി രൂപ വരെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

എന്നാല്‍ ഇത്രയേറെ സമ്മാനങ്ങളുമായി വിപണിയിലെത്തിയ ലോട്ടറിയില്‍ നിന്ന് കേരള സംസ്ഥാന സര്‍ക്കാരിനേക്കാള്‍ ലാഭം നേടാന്‍ പോകുന്നത് കേന്ദ്ര സര്‍ക്കാരാണ്. നികുതിയിനത്തില്‍ ചെറിയ സംഖ്യയൊന്നുമില്ല സര്‍ക്കാര്‍ വാങ്ങിക്കുന്നത്. ഒരു ലോട്ടറിയില്‍ നിന്ന് എത്ര രൂപ കേന്ദ്ര സര്‍ക്കാരിന് നികുതി നല്‍കണമെന്ന് നോക്കാം.

കേന്ദ്രത്തിന് നല്‍കുന്ന നികുതി

ഓണം ബമ്പര്‍ ലോട്ടറി വില്‍പന വഴി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നത്. ടിക്കറ്റ് വില്‍പനയിലൂടെയും സമ്മാനനികുതിയിലൂടെയുമാണിത്. ജിഎസ്ടി 40 ശതമാനം, സമ്മാനനികുതി 30 ശതമാനം എന്നിങ്ങനെയാണ്. ടിക്കറ്റ് വിലയായ 500 രൂപയുടെ 40 ശതമാനം ജിഎസ്ടി നല്‍കണം, അതായത് 200 രൂപ. ഇതിന്റെ പകുതി കേന്ദ്ര ജിഎസ്ടിയാണ്. ടിക്കറ്റിനൊന്ന് 100 രൂപയോളം ഇത്തരത്തില്‍ നേടാനാകും. ഇതിന് പുറമെ ഒന്നാം സമ്മാനമായ 30 കോടിയില്‍ നിന്ന് 30 ശതമാനം സമ്മാനനികുതി, 4 ശതമാനം സെസ് എന്നിങ്ങനെയും കേന്ദ്രം ഈടാക്കുന്നതാണ്, ഇത് ഏകദേശം 9.36 കോടി രൂപയുണ്ടാകും.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ ഒന്നാം സമ്മാനം കിട്ടിയാല്‍ എന്ത് ചെയ്യണം; ടിക്കറ്റ് എവിടെ സമര്‍പ്പിക്കാം?

ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന

  1. ഒന്നാം സമ്മാനം- 30 കോടി രൂപ
  2. രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  3. മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  4. നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  6. ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  7. ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  8. എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  9. ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  10. സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

നറുക്കെടുപ്പ് എന്ന് നടക്കും?

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26നാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. എന്നാല്‍ ചിലപ്പോള്‍ നറുക്കെടുപ്പ് തീയതിയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. തീയതി മാറ്റാന്‍ സാധ്യതയുണ്ടെങ്കില്‍ ലോട്ടറി വകുപ്പ് അറിയിക്കും.

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

The Kerala Lottery Onam Thiruvonam Bumper BR 111 ticket is priced at 500 Rupees, with GST included in the cost. This article explains how much tax is included in the ticket price, how the amount is distributed, and what portion goes to the state government.

Follow Us
Related Stories
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; സുഹൃത്തുക്കൾ സംഘം ചേർന്ന് ആക്രമിച്ച് മോചിപ്പിച്ചു, കേസ്
നവജാതശിശു വില്‍പനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം വന്‍ മാഫിയയിലേക്ക് ?
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് വിതരണം: അന്വേഷണം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്
ലഹരിസംഘങ്ങളുമായുള്ള അധ്യാപികമാരുടെ ഇടപാട് ഇന്‍സ്റ്റഗ്രാമിലൂടെ; പിന്നില്‍ വലിയ ശൃംഖല! വടകര എംഡിഎംഎ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്‌
സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, എം.ആര്‍ അജിത് കുമാറിന് തിരിച്ചടി; ഡി.ജി.പി സ്വപ്‌നവും അകലെ
Kerala Weather Update: മഴ കനക്കും, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
കോമൺവെൽത്ത് മെഡൽ വിജയികൾക്ക് എത്ര രൂപ കിട്ടും?
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി