Onam Bumper 2026: ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റില്‍ ഒപ്പുവെക്കണേ…മറന്നാല്‍ എല്ലാം തീര്‍ന്നു
Why Should You Put Your Signature on the Kerala Lottery Ticket: സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി കേരളത്തിലെ ഏത് അംഗീകൃത ലോട്ടറി ഏജന്റില്‍ നിന്നും നിങ്ങള്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാല്‍ ആപ്പുകളും വെബ്‌സൈറ്റുകളും വഴി വാഗ്ദാനം ചെയ്യുന്ന ടിക്കറ്റുകള്‍ ആരും എടുക്കരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് സംസ്ഥാന ലോട്ടറി വകുപ്പ്.

ഓണം ബമ്പര്‍ ഭാഗ്യക്കുറി
ഓണം ബമ്പര്‍ ഭാഗ്യക്കുറി എടുത്തോ നിങ്ങള്‍? ഇല്ലെങ്കില്‍ വേഗം തന്നെ എടുത്തോളൂ…ഈ വര്‍ഷത്തെ സമ്മാനം നിങ്ങളെ തേടിയാകും ചിലപ്പോള്‍ എത്തുന്നത്. ഒട്ടനവധി ഭാഗ്യശാലികളെയാണ് ഓരോ ഓണം ബമ്പറുകളും സൃഷ്ടിക്കുന്നത്. ഓണം ബമ്പറുകള്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബമ്പര്‍ ലോട്ടറികളെല്ലാം വഴി നിരവധിയാളുകള്‍ക്ക് കോടികളും ലക്ഷങ്ങളും സമ്മാനമായി ലഭിക്കുന്നു.
സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി കേരളത്തിലെ ഏത് അംഗീകൃത ലോട്ടറി ഏജന്റില്‍ നിന്നും നിങ്ങള്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാല്‍ ആപ്പുകളും വെബ്‌സൈറ്റുകളും വഴി വാഗ്ദാനം ചെയ്യുന്ന ടിക്കറ്റുകള്‍ ആരും എടുക്കരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് സംസ്ഥാന ലോട്ടറി വകുപ്പ്.
ലോട്ടറിയുടെ സുതാര്യത ഉറപ്പാക്കാനായി ക്രമീകരണങ്ങള്‍ നടത്താനും സംസ്ഥാന ലോട്ടറി വകുപ്പ് മറന്നിട്ടില്ല. ലോട്ടറി ടിക്കറ്റ് എടുക്കുന്ന സമയം മുതല്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന കാര്യത്തില്‍ വകുപ്പ് കൃത്യമായ നിര്‍ദേശം നല്‍കുന്നു. അവ എന്തെല്ലാമാണെന്ന് വിശദമായി നോക്കാം.
ലോട്ടറി ടിക്കറ്റ് എടുത്ത ശേഷം…
ഓണം ബമ്പര്‍ ഭാഗ്യക്കുറി എടുത്താല്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ലോട്ടറി ടിക്കറ്റിന് പുറകുവശത്ത് നല്‍കിയിരിക്കുന്ന സ്ഥലത്ത് പേരും മേല്‍വിലാസവും ഒപ്പും രേഖപ്പെടുത്തുക എന്നതാണ്. എന്നാല്‍ ഇത് ചെയ്യാന്‍ മറന്നുപോകുന്ന നിരവധിയാളുകളുണ്ട്, ഒരു മറവി നിങ്ങളില്‍ നിന്ന് ഭാഗ്യത്തെ തട്ടി അകറ്റാന്‍ പോലും കാരണമായേക്കാം എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
എന്തിന് ഒപ്പുവെക്കണം?
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിയമങ്ങള്‍ അനുസരിച്ച് ലോട്ടറി ടിക്കറ്റിന് പുറകുവശത്ത് ഉപഭോക്താവിന്റെ പേര്, മേല്‍വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് ടിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായാണ് ഇത്. വെറുമൊരു ആചാരമായി മാത്രം ഇതിനെ നിങ്ങള്‍ കാണരുത്.
ടിക്കറ്റിന്റെ പിന്‍ഭാഗത്ത് പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തത്, അതിന്റെ യഥാര്‍ഥ ഉടമസ്ഥനെ തിരിച്ചറിയുന്നതിന് സഹായിക്കും. പലപ്പോഴും ബമ്പര്‍ സമ്മാനങ്ങള്‍ നേടുന്ന ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ രേഖപ്പെടുത്തിയ പേരും ഒപ്പും വിലാസവുമെല്ലാം ഉടമസ്ഥത തെളിയിക്കാന്‍ സഹായിക്കും.
ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
Kerala Lottery Onam Thiruvonam Bumper BR 111 ticket holders should know why writing their name and signature on the back of the ticket is important. The details can help establish the ticket holder’s identity during the prize claim process. The article explains the importance of signing and safely preserving the lottery ticket.