Nanda Govindam Bhajans: നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാത്ത ഷോ ഓഡിറ്റ് റിപ്പോർട്ടിൽ; ദേവസ്വം ബോർഡിന്റെ മറുപടി ഇങ്ങനെ
Nanda Govindam Bhajans: ആഗോള അയ്യപ്പ സംഗമത്തിലെ ആദ്യ എസ്റ്റിമേറ്റിൽ നന്ദഗോവിന്ദം ഭജൻസിന്റെ പേരും ഉൾപ്പെട്ടിരുന്നു എങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാൽ അവർ ഒഴിവായെന്നും....

Agola Ayyappa Sangamam
കോട്ടയം: ആഗോള അയ്യപ്പസംഘവുമായി ബന്ധപ്പെട്ട കണക്ക് വിവരങ്ങൾ പുറത്തുവന്നതോടെ വിവാദങ്ങൾക്ക് കൂടുതൽ ചൂട് പിടിക്കുകയാണ്. ഏറ്റവും ഒടുവിൽ നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാത്ത ഒരു പരിപാടിയാണ് ഓഡിറ്റ് റിപ്പോർട്ടിൽ കയറി കൂടിയിരിക്കുന്നത്. എന്നാൽ അത് ഉദ്യോഗസ്ഥർക്ക് സംഭവിച്ച ഒരു വീഴ്ച എന്നാണ് ദേവസ്വം ബോർഡിന്റെ പ്രതികരണം.
ആഗോള അയ്യപ്പ സംഗമത്തിലെ ആദ്യ എസ്റ്റിമേറ്റിൽ നന്ദഗോവിന്ദം ഭജൻസിന്റെ പേരും ഉൾപ്പെട്ടിരുന്നു എങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാൽ അവർ ഒഴിവായെന്നും ദേവസ്വം ബോർഡ് വിശദീകരണം നൽകുന്നു. പിന്നീട് ഇതിന് പകരമായി ക്ഷേത്ര വാദ്യ കലകൾ അരങ്ങേറുകയും ചെയ്തു.
എന്നാൽ പരിപാടി മാറ്റിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ല എന്നും ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയും രേഖകളും ആണ് ഓഡിറ്റർക്ക് ലഭിച്ചത്. ഇത് ഉൾപ്പെടുത്തി വിജയൻ അസോസിയേറ്റ് ഓഡിറ്റ് റിപ്പോർട്ട് നൽകുകയായിരുന്നു. കൂടാതെ ഗായകൻ ഇഷാൻ ദേവ് പരിപാടി നടത്തുന്നതിന് വേണ്ടി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെങ്കിലും നാല് ലക്ഷം രൂപയാണ് നൽകിയതെന്നുമാണ് ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം.