Market Price: മീനിന് പൊന്നുംവില, വെളിച്ചെണ്ണ വിലയിൽ വൻ ആശ്വാസം
Kerala Market Price Today: വീടുകളിൽ കൊണ്ട് വന്ന് വിൽക്കുന്ന ചെറുകിട കച്ചവടക്കാർ വില കൂടിയതോടെ മീൻ എടുക്കാറില്ല. കൂടാതെ, വേനൽക്കാലത്ത് ഡിമാൻഡ് കൂടിയതോടെ ചെറുനാരങ്ങ വിലയും കുതിച്ചു. അൽപം ആശ്വാസം വെളിച്ചെണ്ണ മാത്രമാണ്. ഇന്ന് മാർക്കറ്റിൽ പോകുന്നവരുടെ പോക്കറ്റ് കാലിയാകുമോ? പരിശോധിക്കാം....

പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യൻ യുദ്ധവും വേനൽ കടുത്തതും സാധാരണക്കാർക്ക് ഇരുട്ടടി നൽകുകയാണ്. സംഘർഷങ്ങളും താപനില ഉയർന്നതും കാരണം സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ അവശ്യ സാധനങ്ങളുടെ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും വില കൂടിയതോടെ മീൻ കിട്ടാറില്ല. വീടുകളിൽ കൊണ്ട് വന്ന് വിൽക്കുന്ന ചെറുകിട കച്ചവടക്കാർ വില കൂടിയതോടെ മീൻ എടുക്കാറില്ല. കൂടാതെ, വേനൽക്കാലത്ത് ഡിമാൻഡ് കൂടിയതോടെ ചെറുനാരങ്ങ വിലയും കുതിച്ചു. അൽപം ആശ്വാസം വെളിച്ചെണ്ണ മാത്രമാണ്. ഇന്ന് മാർക്കറ്റിൽ പോകുന്നവരുടെ പോക്കറ്റ് കാലിയാകുമോ? പരിശോധിക്കാം….
വെളിച്ചെണ്ണ ആശ്വാസവിലയിൽ
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്. 2025ൽ അഞ്ഞൂറ് വരെ വില കുതിച്ചിരുന്നു. നിലവിൽ 250 – 260 നിരക്കിലാണ് വ്യാപാരം. കിലോഗ്രാമിന്‍ 250 രൂപയ്ക്ക് വരെ വിൽപന നടന്നിരുന്നു. തമിഴ്നാട്ടിലെ കാങ്കയത്ത് മില്ലുടമകൾ വില താഴുന്നത് കണ്ട് കൂടിയ തോതിൽ സ്റ്റോക്ക് വിറ്റഴിച്ചതാണ് വിലയിലെ ഇടിവിന് കാരണമായത്.
കൊപ്ര, തേങ്ങ വില ഇടിഞ്ഞതോടെയാണ് വെളിച്ചെണ്ണ വിലയും കൂപ്പുകുത്തിയത്. പച്ചത്തേങ്ങ കിലോഗ്രാമിന്‍ 42 രൂപയായി താഴ്ന്നു. 80 രൂപയിൽ നിന്നാണ് ഈ ഇടിവ്. എട്ട് മാസത്തിനിടെ ഏകദേശം 36 – 40 രൂപയാണ് തേങ്ങ വില കുറഞ്ഞത്. കൊപ്ര വില 150 രൂപയിൽ താഴെയായി. ഒരു കിലോയ്ക്ക് 200 രൂപയായിരുന്നു മുമ്പത്തെ വില.
അതേസമയം, ഈ ഇടിവ് എത്രക്കാലത്തേക്ക് എന്നതിൽ ആശങ്ക ഉണ്ട്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങൾ ചരക്ക് നീക്കത്തെ ബാധിച്ചതേടെ വ്യാപാരികൾ ആശങ്കയിലാണ്. മലേഷ്യ, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പാമോയിലിന്റെ വൻതോതിലുള്ള ഇറക്കുമതി വെളിച്ചെണ്ണ വിപണിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും വില കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വെളിച്ചെണ്ണയുടെ വിൽപ്പന പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ALSO READ: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്
പൊള്ളിച്ച് മീൻ വില
മീൻ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അയലയ്ക്കും മത്തിയ്ക്കുമുൾപ്പെടെയുള്ള ചെറു മത്സ്യങ്ങൾക്കാണ് വില കൂടിയത്. കൊടും ചൂട് കടലിനെയും ബാധിച്ചതോടെ കടൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് വില കൂടാൻ കാരണമായത്.
താപനില കൂടുമ്പോൾ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുകയും മീനുകൾ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് പോകും. മീൻ ലഭ്യത കൂടിയാൽ മാത്രമേ ഇനി വില കുറയാൻ സാധ്യതയുള്ളൂ എന്നാണ് വ്യാപാരികൾ പറയുന്നത്. മത്തിക്ക് 140 മുതൽ 300 രൂപയാണ് വില വരുന്നത്. അയലയ്ക്ക് 220 രൂപ മുതൽ 320 രൂപ വരെയാണ് വില. കിളിമീന് 200 നു മുതല്‍270 വരെയാണ് വില. ചൂര 270, കേര 440, കിളിമീന്‍ ഇടത്തരം 200, മങ്കട 200, കിളിമീന്‍ വലുത് 300 വരെ, വറ്റ 260, വെള്ള മോത 440, ഓല കൊഴുവ 460, ചെമ്മീന്‍ 360, ചൂര 200, പേതല്‍ 340 രൂപ എന്നിങ്ങനെയാണ് നിലവിൽ വില വരുന്നത്.
പച്ചക്കറി വില കുറഞ്ഞോ?
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. മാർക്കറ്റുകൾക്കനുസരിച്ച് വിലയിൽ മാറ്റം വന്നേക്കും. സവാള 82 – 88 രൂപ, ചെറിയ ഉള്ളി 70 – 100, തക്കാളി 48 – 55, ഉരുളക്കിഴങ്ങ് 62 – 68, പച്ചമുളക് 40 – 82, കാരറ്റ് 55 – 90, ബീൻസ് 75 – 90, വെണ്ടയ്ക്ക 60 – 62, കാബേജ് 30 – 35, പാവയ്ക്ക 103 – 105, വെള്ളരിക്ക 25 – 30, മുരിങ്ങക്ക 60 – 120 എന്നിങ്ങനെയാണ് വില വരുന്നത്. അതേസമയം ഹോർട്ടികോർപ്പ് പോലുള്ള ചില്ലറി വിൽപ്പന ശാലകളിൽ പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാകാറുണ്ട്.
പിടിതരാതെ ചെറുനാരങ്ങ
വേനൽ കടുത്തതോടെ ചെറുനാരങ്ങ വിലയും പിടിതരാതെ കുതിക്കുകയാണ്.ആഴ്ചകൾക്ക് മുമ്പ് 60 70 രൂപയ്ക്ക് ഒരു കിലോ ചെറുനാരങ്ങ ലഭിച്ചിരുന്നെങ്കിൽ ഇന്ന് ഏകദേശം 240 രൂപയോളം കൊടുക്കേണ്ടതുണ്ട്. ചില്ലറ വിൽപ്പനയിൽ ഒരു നാരങ്ങയ്ക്ക് പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് വില. വടക്കൻ ജില്ലകളിൽ കിലോയ്ക്ക് 200 – 230 രൂപയാണ് നൽകേണ്ടത്. അതേസമയം, കൊച്ചി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ 230- 240 രൂപ വരെയാണ് വില.
English Summary:
Middle East Conflicts and rising temperatures reduced availability of goods, leading to a sharp rise in the prices of essential goods. Check Latest Prices for Fish, Vegetables, Lemon and Coconut Oil in Kerala Markets.