KSRTC Ticket Booking: കെഎസ്ആർടിസി യാത്രക്കാർക്ക് വൻ സർപ്രൈസ്! വാട്‌സ്ആപ്പിലൂടെ ടിക്കറ്റെടുക്കാം; നമ്പർ ഇതാ
KSRTC Whatsapp Ticket Booking: യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനാകും വിധമാണ് ഈ പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്. ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ സവിശേഷത. 9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇതിന് ആവശ്യമില്ലാത്തതിനാൽ ഏതൊരാൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്നതാണ്.
തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് സന്തോഷ വാർത്ത. ഇനിമുതൽ വാട്‌സ്ആപ്പ് വഴിയും ടിക്കറ്റെടുക്കാം. എഐ പവേർഡ് വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവുമാണ് കെഎസ്ആർടിസി രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനാകും വിധമാണ് ഈ പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്. ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ സവിശേഷത. 9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇതിന് ആവശ്യമില്ലാത്തതിനാൽ ഏതൊരാൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്നതാണ്.
യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ നൽകി സുരക്ഷിതമായ ഓൺലൈൻ പേയ്മെന്റ് നടത്തുന്നതും ഉൾപ്പെടെയുള്ള മുഴുവൻ ബുക്കിങ് നടപടിക്രമവും വാട്‌സ്ആപ്പ് ചാറ്റിലൂടെ പൂർത്തിയാക്കാനാകും. ബുക്കിങ് കഴിഞ്ഞാൽ ഇ-ടിക്കറ്റും പി എൻ ആർ വിവരങ്ങളും അതേ ചാറ്റിൽ തന്നെ ലഭിക്കും. മെട്രോ റെയിൽ മാതൃകയിലാണ് കെഎസ്ആർടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം വഴി വാട്സ്ആപ്പ് ടിക്കറ്റിങ് ഒരുക്കിയിരിക്കുന്നത്.
ALSO READ: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
ആശയവിനിമയത്തിന് വിവിധ ഭാഷകൾക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. ഇത് സാധാരണക്കാർക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താൻ ഈ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. യാത്രാസംബന്ധമായ സഹായങ്ങൾക്കും പരാതികൾക്കും നിർദേശങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 ലഭ്യമാണ്.
ഓണയാത്രയ്ക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം
കെഎസ്ആർടിസിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും. 2026 ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസുകൾ.
എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഓണാവധിക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനും സീറ്റ് ഉറപ്പാക്കുന്നതിനുമായി യാത്രക്കാർ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിക്കുന്നു. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതൽ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
English Summary:
KSRTC Officially Launches Ticket Booking via whatsapp number. Now Travelers can book bus tricket through 9447071021 this number. Check here is the step by step to learn how to book.