AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Anali Web Series : ഇത് കൂടത്തായി കേസിലെ ജോളി അല്ലെ ! ചർച്ചയായി അണലി വെബ്സീരീസിന്റെ ക്യാരക്ടർ പോസ്റ്റർ

Anali Web Series Character Poster : കോമഡി, ഫീൽ ​ഗുഡ്, ത്രില്ലർ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളും ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. സംവിധായകന്റെ മറ്റൊരു ത്രില്ലർകൂടി വരികയാണ്, പക്ഷേ അത് സിനിമയല്ല വെബ് സീരീസ് ആണെന്ന് മാത്രം. അണലി എന്ന പേരിൽ വരുന്ന വെബ് സീരീസിന്റെ ടൈറ്റിൽ പോസ്റ്റർ ഒരാഴ്ച മുമ്പാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. അന്നുമുതലേ പലരും ചോദിക്കുന്ന ചോദ്യമാണ് ഇത് കൂടത്തായി കേസുമായി ബന്ധപ്പെട്ട കഥയാണോ എന്ന്.

Anali Web Series : ഇത് കൂടത്തായി കേസിലെ ജോളി അല്ലെ ! ചർച്ചയായി അണലി വെബ്സീരീസിന്റെ ക്യാരക്ടർ പോസ്റ്റർ
Anali Web Series Character PosterImage Credit source: Facebook / Midhun Manuel Thomas
Amal KV
Amal KV | Published: 06 Aug 2026 | 05:01 PM

കോമഡി, ഫീൽ ​ഗുഡ്, ത്രില്ലർ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളും ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. സംവിധായകന്റെ മറ്റൊരു ത്രില്ലർകൂടി വരികയാണ്, പക്ഷേ അത് സിനിമയല്ല വെബ് സീരീസ് ആണെന്ന് മാത്രം. അണലി എന്ന പേരിൽ വരുന്ന വെബ് സീരീസിന്റെ ടൈറ്റിൽ പോസ്റ്റർ ഒരാഴ്ച മുമ്പാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. അന്നുമുതലേ പലരും ചോദിക്കുന്ന ചോദ്യമാണ് ഇത് കൂടത്തായി കേസുമായി ബന്ധപ്പെട്ട കഥയാണോ എന്ന്. ആ സംശയം ഒന്നു കൂടി ഉറപ്പിക്കുകയാണ് ഇന്നലെ പുറത്ത് വന്ന ആദ്യ ക്യാരക്ടർ പോസ്റ്റർ.

വെബ് സീരീസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിയോണ ലിഷോയിയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇന്നതെ ആദ്യമായി പുറത്ത് വന്നത്. മിഥുൻ മാനുവൽ തോമസും ഈ പോസ്റ്റർ തന്റെ ഫെയ്ബുക്ക് അക്കൗണ്ടിലൂടെ പങ്ക് വച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ വരുന്നത കമന്റുകൾ ഇങ്ങനെയാണ് ഇത് ജോളിയല്ലെ, ഇത് ജോളിയുടെ കഥയാണോ, കൂടാത്തായി കേസാണോ ഇത്, ഇത് കൂടത്തായി കേസിലെ ജോളി അല്ലെ, ശരിക്കും ജോളിയെപ്പോലയുണ്ട് , ഇത് ജോളിയുടെ ബയോപിക് ആണോ എന്നിങ്ങനെയാണ് പ്രേക്ഷകരുടെ കമന്റുകൾ പോകുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാവുന്ന സംശയം തന്നെയാണത്.

Also Read: തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ

ഏതായാലും ക്യാരക്ടർ പോസ്റ്ററിലൂടെ ഇത് ജോളിയുടെ കഥ തന്നെയാണ് എന്ന ഉറപ്പിക്കുകയാണ് സോഷ്യമീഡിയയിലെ ഒരു വിഭാ​ഗം.ജിയോ ഹോട്സ്റ്റാറിലൂടെയാണ് അണലി സ്ട്രീം ചെയ്യുക. ഏഷ്യാവില്ലിന്റെ ബാനറിൽ ഒരുങ്ങുന്ന സീരീസ് മുതിർന്ന മാധ്യമപ്രവർത്തകനായ ശശി കുമാറും തുഹിൻ മേനോനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി എന്നീ ഭാഷകളിലും സീരീസ് എത്തും.

ഈ മാസം അവസാനത്തോടെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിപുലമായ ക്യാൻവാസിൽ ഒരുങ്ങുന്ന അണലി വെബ് സീരീസിൽ ഒരുപിടി മികച്ച താരനിരയാണ് അണിനിരക്കുന്നത്. ലിയോണ ലിഷോയ് ആണ് അണലിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് പ്രിയതാരങ്ങളായ നിഖില വിമൽ, രമേഷ് പിഷാരടി, നിഷാന്ത് സാഗർ, ആതിര പട്ടേൽ, അബിൻ പോൾ, അങ്കിത് മാധവ്, അനിൽ കെ. ശിവറാം, ആശാ മഠത്തിൽ ഉൾപ്പെടെ നിരവധി പേരാണ് വേഷമിടുന്നത്.

English Summary

Mithun Manuel Thomas is bringing us another thriller, though this time it is a web series rather than a feature film. The makers released the title poster for the series, titled Anali, a week ago. Ever since then, people have been wondering if the story is linked to the Koodathayi case a speculation that was further reinforced by the first character poster released yesterday.

Follow Us