Kerala Onam Kits Distribution: റേഷൻ കടകളിൽ ഇനി ഓണത്തിരക്ക്! ഓണക്കിറ്റ് വിതരണം തുടങ്ങിയതായി മന്ത്രി
Kerala Onam Kits Distribution Via Ration Shops: വരും ദിവസങ്ങളിൽ റേഷൻ കടകൾ വഴി അർഹരായ എല്ലാ കാർഡുടമകൾക്കും കിറ്റുകൾ ലഭ്യമായിത്തുടങ്ങും. മഞ്ഞക്കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കിൽ പരിശോധിക്കുമെന്നും പാക്കിങ് കാലതാമസം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. 16 ഇനം സാധനങ്ങളാണ് സർക്കാർ നൽകുന്ന ഓണക്കിറ്റിൽ ഉണ്ടാവുക.

Onam Kits
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു (Kerala Onam Kits Distribution). ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബാണ് സംസ്ഥാനതല വിതരണ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ റേഷൻ കടകൾ വഴി അർഹരായ എല്ലാ കാർഡുടമകൾക്കും കിറ്റുകൾ ലഭ്യമായിത്തുടങ്ങും. മഞ്ഞക്കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കിൽ പരിശോധിക്കുമെന്നും പാക്കിങ് കാലതാമസം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
16 ഇനം സാധനങ്ങളാണ് സർക്കാർ നൽകുന്ന ഓണക്കിറ്റിൽ ഉണ്ടാവുക. സംസ്ഥാനത്ത് സ്പെഷ്യൽ അരി ഇനി കോഴിക്കോടും, മലപ്പുറത്തും മാത്രമാണ് വിതരണം ചെയ്യാനുള്ളത്. രണ്ട് ജില്ലകളിലും ഉടൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേന്ദ്രങ്ങളിൽ വിതരണം തടസ്സപ്പെട്ടാൽ അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഓണം റേഷന്‍ വിതരണം; പിങ്ക് കാര്‍ഡിന് വെറും 3 കിലോ അരി; സ്‌പെഷ്യല്‍ അരി ഇല്ല
ഉത്രാടം ദിനമായ ഓഗസ്റ്റ് 25 നകം കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സർക്കാരിൻ്റെ നീക്കം. ഏറ്റവും പുതിയ കണക്കുപ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപന്നങ്ങൾ അടങ്ങിയ കിറ്റാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. 854 രൂപയാണ് കിറ്റിന് ചെലവ് കണക്കാക്കുന്നത്. ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെ.ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും.
ഓണം പ്രമാണിച്ച് മുൻഗണനേതര വിഭാഗത്തിന് സ്‌പെഷൽ അരി വിതരണവും ആരംഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകും. പഞ്ചാസാര – 1 കിലോ, വെളിച്ചെണ്ണ – 1 ലീറ്റർ, തുവരപ്പരിപ്പ് – 250 ഗ്രാം, ചെറുപയർ പരിപ്പ് – 250 ഗ്രാം, വൻപയർ – 250 ഗ്രാം, കടല – 500 ഗ്രാം, നെയ്യ് – 100 മില്ലി ലീറ്റർ, ശബരി പായസക്കൂട്ട് – 40 ഗ്രാം, ശബരി ഗോൾഡ് ചായപ്പൊടി – 250 ഗ്രാം, ശബരി പായസം മിക്‌സ് – 200 ഗ്രാം, ശബരി സാമ്പാർ പൊടി – 100 ഗ്രാം, ശബരി മുളകുപൊടി – 100 ഗ്രാം, ശബരി മഞ്ഞൾ പൊടി – 100 ഗ്രാം, ശബരി മല്ലി പൊടി – 100 ഗ്രാം, ശബരി ഉപ്പു പൊടി 1 കിലോ, തുണിസഞ്ചി എന്നിവയാണ് 16 ഇനങ്ങൾ.
English Summary:
Food Minister Anoop Jacob announced that the state government’s Onam kit distribution through ration shops has commenced. Onam Kit distribution for over 6 lakh AAY ration cardholders and welfare institution inmates in Kerala.