Police Station Kerala: പോലീസുകാരെ ഭീഷണിപ്പെടുത്താൻ രാഷ്ട്രീയക്കാരെ അനുവദിക്കില്ല, സ്റ്റേഷനുകൾ അടിമുടി മാറും… പരിഷ്കാരങ്ങൾ ഇങ്ങനെ

Kerala police stations to become citizen service centres: പോലീസ് സേനയിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കീഴ്ജീവനക്കാർക്ക് അനാവശ്യമായ തൊഴിൽ സമ്മർദ്ദം ഒഴിവാക്കി, സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പോലീസുകാരെ ഭീഷണിപ്പെടുത്താൻ രാഷ്ട്രീയപ്പാർട്ടികളെ ഒരുകാലത്തും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Police Station Kerala: പോലീസുകാരെ ഭീഷണിപ്പെടുത്താൻ രാഷ്ട്രീയക്കാരെ അനുവദിക്കില്ല, സ്റ്റേഷനുകൾ അടിമുടി മാറും... പരിഷ്കാരങ്ങൾ ഇങ്ങനെ

Police

Published: 

24 May 2026 | 06:43 AM

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ പൂർണ്ണമായും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കുന്നതിനും സേനയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വിപുലമായ പരിഷ്കാരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകൾക്കും പുതിയ മുഖം നൽകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രധാനപ്പെട്ട മന്ത്രി ചില പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ജനസൗഹൃദ സമീപനം ആണ് ഇതിൽ പ്രധാനം. സ്റ്റേഷനുകളിൽ എത്തുന്ന പൊതുജനങ്ങളെ ഗുഡ് മോർണിങ്, നമസ്‌കാരം എന്നിവ പറഞ്ഞ് മാന്യമായി സ്വീകരിക്കണം. ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ പരാതികൾ പൂർണ്ണ സമചിത്തതയോടെ കേൾക്കാനും അവയ്ക്ക് വേഗത്തിൽ പരിഹാരം കാണാനും ബാധ്യസ്ഥരാണ്.

സ്റ്റേഷൻ നവീകരണം സംബന്ധിച്ചതാണ് അടുത്തത്. എല്ലാ പോലീസ് സ്റ്റേഷനുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. സ്റ്റേഷൻ വളപ്പുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ അടിയന്തരമായി ലേലം ചെയ്ത് ഒഴിവാക്കാൻ ഡി.ജി.പി.ക്ക് കർശന നിർദേശം നൽകി.

Also Read – KSRTC Free Travel: കെഎസ്ആര്‍ടിസി സൗജന്യയാത്ര മലപ്പുറത്തുകാര്‍ക്കില്ല; ഈ ജില്ലക്കാര്‍ക്കും നിരാശ

പഠന സമിതി രൂപീകരണം സംബന്ധിച്ചും തീരുമാനം ഉണ്ട്. സ്റ്റേഷനുകളിലെ എസ്.ഐ., സി.ഐ., ഡി.വൈ.എസ്.പി. തസ്തികകളിലെ ഉദ്യോഗസ്ഥരെ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കൂടാതെ, പോലീസുകാരുടെ പരിശീലന സിലബസ് കാലാനുസൃതമായി പരിഷ്കരിക്കും.

സമ്മർദ്ദമില്ലാത്ത ജോലി അന്തരീക്ഷം; രാഷ്ട്രീയ ഭീഷണി അനുവദിക്കില്ല

പോലീസ് സേനയിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കീഴ്ജീവനക്കാർക്ക് അനാവശ്യമായ തൊഴിൽ സമ്മർദ്ദം ഒഴിവാക്കി, സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പോലീസുകാരെ ഭീഷണിപ്പെടുത്താൻ രാഷ്ട്രീയപ്പാർട്ടികളെ ഒരുകാലത്തും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടിയൊഴിപ്പിക്കലിൽ പോലീസ് അതിക്രമം ഉണ്ടായിട്ടില്ല

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയോ അതിക്രമമോ ഉണ്ടായിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. കോടതിയുടെ കടുത്ത സമ്മർദം മൂലമാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നത്. ഈ വിഷയത്തിൽ തുടർനടപടികൾക്കായി അഡ്വക്കേറ്റ് ജനറലിനെ (എ.ജി) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനിമേൽ പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.

മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന രീതി ശരിയല്ലെന്നും പയ്യന്നൂരിൽ മാധ്യമപ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേകമായി പരിശോധിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

English Summary

Kerala Home Minister Ramesh Chennithala announced that all 484 police stations in the state will be transformed into people-friendly citizen service centres where officers must welcome visitors respectfully with greetings like ‘Namaskaram’. To modernise the force, a five-member committee will study the restructuring of official posts, while steps will be taken to clear long-pending impounded vehicles through auctions.

Follow Us
കർക്കിടകം ആണോ കർക്കടകം ആണോ ശരിയായ പദം?
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ