Pooja Bumper 2026: 12 കോടി ആര്‍ക്ക്? പൂജ ബമ്പർ നറുക്കെടുപ്പ് ഇന്ന്
Pooja Bumper BR-112 Draw Today: Check Prize Money and Winning Details: 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായാണ് ഇത്തവണ ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് പൂജ ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. പരമാവധി 45 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചിരുന്നത്.

പൂജ ബമ്പര്‍ ഭാഗ്യക്കുറി
കേരളത്തിലെ ലോട്ടറി പ്രേമികള്‍ കാത്തിരിക്കുന്ന പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ടിക്കറ്റ് എടുത്ത ലക്ഷക്കണക്കിന് ആളുകള്‍. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026ലെ പൂജ ബമ്പര്‍ (BR-112) നറുക്കെടുപ്പ് നവംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ നടക്കും.
300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായാണ് ഇത്തവണ ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് പൂജ ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. പരമാവധി 45 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഇത്തവണയും ഭാഗ്യം പരീക്ഷിച്ചത്.
പൂജ ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി
12 കോടി രൂപയാണ് പൂജ ബമ്പര്‍ BR-112ന്റെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ നിരവധി പേര്‍ക്ക് ലക്ഷങ്ങളും ആയിരങ്ങളും ലഭിക്കുന്ന തരത്തിലാണ് സമ്മാനഘടന തയാറാക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക.
പൂജ ബമ്പര്‍ സമ്മാനഘടന
- ഒന്നാം സമ്മാനം- 12 കോടി രൂപ
- സമാശ്വാസ സമ്മാനം- 1 ലക്ഷം രൂപ
- രണ്ടാം സമ്മാനം- 50 ലക്ഷം രൂപ
- മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
- നാലാം സമ്മാനം- 3 ലക്ഷം രൂപ
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
- ആറാം സമ്മാനം- 5,000 രൂപ
- ഏഴാം സമ്മാനം- 2,000 രൂപ
- എട്ടാം സമ്മാനം- 1,000 രൂപ
- ഒന്‍പതാം സമ്മാനം- 500 രൂപ
Also Read: Pooja Bumper 2026: പൂജ ബമ്പർ 2026 നറുക്കെടുപ്പ് എപ്പോൾ? അറിയേണ്ട കാര്യങ്ങൾ
ടിക്കറ്റ് എടുത്തവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ടിക്കറ്റ് കൈവശമുള്ളവര്‍ നറുക്കെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ടിക്കറ്റ് നമ്പറിനൊപ്പം പരമ്പരയും കൃത്യമായി ഒത്തുനോക്കണം. വിജയിച്ച ടിക്കറ്റ് ലഭിച്ചാല്‍ യഥാര്‍ഥ ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുകയും സമ്മാനം ക്ലെയിം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ പാലിക്കുകയും വേണം.
കേരള ലോട്ടറി വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ വില്‍പ്പന വാഗ്ദാനങ്ങളും ഉണ്ടാകാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. പൂജാ ബമ്പര്‍ ടിക്കറ്റുകള്‍ അംഗീകൃത ലോട്ടറി വില്‍പ്പനക്കാരില്‍ നിന്ന് നേരിട്ട് വാങ്ങേണ്ടതാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നോ പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാമെന്നോ പറയുന്ന വ്യാജ വെബ്‌സൈറ്റുകളെയും വാട്‌സ്ആപ് സന്ദേശങ്ങളെയും വിശ്വസിക്കരുത്.
English Summary
Kerala Pooja Bumper BR-112 lottery draw will take place today, November 28, at 2 PM in Thiruvananthapuram. The first prize is Rs 12 crore. Check the complete prize structure, ticket price and draw details.