AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pooja Bumper 2026: പൂജ ബമ്പർ 2026 നറുക്കെടുപ്പ് എപ്പോൾ? അറിയേണ്ട കാര്യങ്ങൾ

Pooja Bumper 2026 Draw Date And Time Check Kerala Lottery BR 112 Details: നറുക്കെടുപ്പിന് ശേഷം വിജയിച്ച ടിക്കറ്റ് നമ്പറുകള്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഫല സംവിധാനത്തിലൂടെ പരിശോധിക്കാം. ഔദ്യോഗിക ഫലം ഉറപ്പാക്കാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

Pooja Bumper 2026: പൂജ ബമ്പർ 2026 നറുക്കെടുപ്പ് എപ്പോൾ? അറിയേണ്ട കാര്യങ്ങൾ
പൂജ ബമ്പർ 2026Image Credit source: Social Media
Shiji M K
Shiji M K | Published: 07 Oct 2026 | 11:54 AM

തിരുവോണം ബമ്പറിന്റെ ആവേശത്തിന് പിന്നാലെ കേരളത്തിലെ ഭാഗ്യക്കുറി പ്രേമികളുടെ ശ്രദ്ധ ഇപ്പോള്‍ പൂജ ബമ്പര്‍ BR-112ലാണ്. ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതോടെ ഒന്നാം സമ്മാനം ഉള്‍പ്പെടെയുള്ള സമ്മാനഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെ ടിക്കറ്റ് എടുത്തവര്‍ ഏറ്റവും കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നത് പൂജ ബമ്പര്‍ നറുക്കെടുപ്പ് എപ്പോള്‍ നടക്കും എന്നതാണ്. നറുക്കെടുപ്പ് തീയതിയും സമയവും സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം.

പൂജ ബമ്പര്‍ നറുക്കെടുപ്പ് എപ്പോള്‍?

2026 നവംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പൂജ ബമ്പര്‍ BR-112 നറുക്കെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ LOTIS സംവിധാനത്തിലും BR-112ന്റെ നറുക്കെടുപ്പ് തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.

പൂജ ബമ്പര്‍ ടിക്കറ്റ് വില എത്ര?

300 രൂപയാണ് ഒരു പൂജ ബമ്പര്‍ ടിക്കറ്റിന്റെ വില. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്. പരമാവധി 45 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

ഒന്നാം സമ്മാനം 12 കോടി

പൂജ ബമ്പര്‍ BR-112ന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം ലഭിക്കുന്ന തരത്തിലാണ് സമ്മാനഘടന. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

Also Read: Pooja Bumper 2026: കോടികള്‍ തൂത്തുവാരാന്‍ വീണ്ടും അവസരം; പൂജ ബമ്പറിന്റെ സമ്മാനങ്ങള്‍ അറിഞ്ഞോ?

പൂജ ബമ്പര്‍ സമ്മാനഘടന

ഒന്നാം സമ്മാനം- 12 കോടി രൂപ
സമാശ്വാസ സമ്മാനം- 1 ലക്ഷം രൂപ
രണ്ടാം സമ്മാനം- 50 ലക്ഷം രൂപ
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
നാലാം സമ്മാനം- 3 ലക്ഷം രൂപ
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 2,000 രൂപ
എട്ടാം സമ്മാനം- 1,000 രൂപ
ഒന്‍പതാം സമ്മാനം- 500 രൂപ

ഫലം എവിടെ പരിശോധിക്കാം?

നറുക്കെടുപ്പിന് ശേഷം വിജയിച്ച ടിക്കറ്റ് നമ്പറുകള്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഫല സംവിധാനത്തിലൂടെ പരിശോധിക്കാം. ഔദ്യോഗിക ഫലം ഉറപ്പാക്കാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

English Summary

The Pooja Bumper BR 112 lottery draw is scheduled for November 28, 2026, at 2 PM. Here are the draw date, time and other important details of the Kerala lottery.

Follow Us