Kerala Power Restriction: വൈദ്യുതി നിയന്ത്രണം ഇനി SMS വഴി അറിയാം!; കെഎസ്ഇബി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
Kerala Power Control SMS System: വിത് യു എന്ന കെഎസ്ഇബിയുടെ ആപ്പുമായി സഹകരിച്ചാണ് സംസ്ഥാനത്തുടനീളം പ്രവർത്തനം സാധ്യമാക്കുന്നത്. ഈ ആപ്പിൽ രജിസ്റ്രർ ചെയ്യുന്നതോട് കൂടി വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ എസ്എംഎസ് ആയി എത്തും. നാളെ ഉച്ചയോടെ സംസ്ഥാനം മുഴുവൻ സംവിധാനം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

Kerala Electricity Crisis
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന മാറ്റങ്ങളുമായി കെഎസ്ഇബി. പുതിയ സംവിധാനത്തിലൂടെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി നിങ്ങൾക്ക് അറിയാൻ സാധിക്കും. വിത് യു എന്ന കെഎസ്ഇബിയുടെ ആപ്പുമായി സഹകരിച്ചാണ് സംസ്ഥാനത്തുടനീളം പ്രവർത്തനം സാധ്യമാക്കുന്നത്. ഈ ആപ്പിൽ രജിസ്റ്രർ ചെയ്യുന്നതോട് കൂടി വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ എസ്എംഎസ് ആയി എത്തും. നാളെ ഉച്ചയോടെ സംസ്ഥാനം മുഴുവൻ സംവിധാനം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഈ സംവിധാനം ഉപയോഗിച്ച് ആദ്യ പരീക്ഷണം നടത്തിയത്. ഇത് വിജയകരമായി പൂർത്തീകരിച്ചതായും അധികൃതർ അറിയിച്ചു. വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഇതേക്കുറിച്ചുള്ള വിവരം ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്. ആപ്പിനെ ഔട്ടേജ് മാനേജ്മെൻറ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിരുന്നു. ഓഎംസിൽ നിന്നാണ് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിക്കുക.
ALSO READ: “അയ്യോ.. ഇതെന്ത് കഷ്ടം”; വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരുമെന്ന് കെ.എസ്.ഇ.ബി
വൈദ്യുതി നിയന്ത്രണത്തിൻറെ സമയം എസ്എംഎസ് ആയി പൊതുജനങ്ങളെ അറിയിക്കാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണ സമയം സബ്സ്റ്റേഷനുകൾ സെക്ഷൻ ഓഫീസുകളെയാണ് ആദ്യം അറിയിക്കുക. തുടർന്ന് സെക്ഷൻ ഓഫീസുകളിൽ നിന്ന് ഉപഭോക്താവിന് എസ്എംഎസ് സന്ദേശം ലഭിക്കുകയും ചെയ്യും. ചൂട് കൂടുന്നതിനോടൊപ്പം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതും ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് ഉത്പാദനം കുറഞ്ഞതുമാണ് നിലവിൽ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്.
നാളെയും മറ്റന്നാളുമായി സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും. ഇന്ന് വൈകിട്ട് 6: 45നും രാത്രി 12.45 നുമിടയിലുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ തന്നെ കെഎസ്ഇബി അറിയിച്ചിരുന്നു.
നിയന്ത്രണം ഈ മാസം അവസാനം വരെ
സംസ്ഥാനത്ത് ചൂട് കൂടുന്നതും നിലവിലെ വൈദ്യുതി നിയന്ത്രണവും കൂടി നട്ടം തിരിയുകയാണ് ജനം. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി സണ്ണി ജോസഫിൻ്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് നേതാക്കളടക്കം ആവശ്യപ്പെട്ടു. ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത് ചിലയിടങ്ങളിൽ മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
- മൊബൈലിലോ കമ്പ്യൂട്ടറിലോ കെഎസ്ഇബിയുടെ ഒഫീഷ്യൽ പോർട്ടൽ സന്ദർശിക്കുക.
- പുതിയ യൂസർ ആണെങ്കിൽ Sign Up ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കുക.
- അക്കൗണ്ടിലേക്ക് നിങ്ങളുടെ 13 അക്ക ഉപഭോക്തൃ നമ്പർ ആഡ് ചെയ്യുക. വൈദ്യുതി ബില്ലിൽ ഈ നമ്പർ ലഭിക്കും.
- നിങ്ങളുടെ സജീവമായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ടൈപ്പ് ചെയ്ത് നൽകുക.
- മൊബൈലിലേക്ക് വരുന്ന OTP നൽകി വേരിഫിക്കേഷൻ പൂർത്തിയാക്കുക.
English Summary:
Kerala Power Restriction Latest Update, KSEB Launches New Portal For Notify Power Cut. Here Is the step by step guide to register this portal to get SMS.