കോഴിക്കോട്ടേക്ക് ഇല്ല! മംഗളൂരു- ഗോവ വന്ദേഭാരത് യശ്വന്ത്പുരിലേക്ക് നീട്ടി
Mangaluru–Goa Vande Bharat extended to Yesvantpur: ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, ചില ബിജെപി നേതാക്കളും എം.പി.മാരായ എം.കെ.രാഘവൻ, കെ.സുധാകരൻ, സുരേഷ് ഗോപി എന്നിവരും ഇക്കാര്യത്തിൽ റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി അറിയിക്കുകയും ചെയ്തിരുന്നതാണ്. എന്നാലിപ്പോൾ പുതിയ റൂട്ടിലെ സമയക്രമം റെയിൽവേ പുറത്തിറക്കിയതോടെ കേരളത്തിന്റെ ആ പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്.
മംഗളുരു: കേരളത്തിലേക്ക് നീട്ടുമെന്ന് പ്രതീക്ഷിച്ച വന്ദേ ഭാരത് ട്രെയിൻ യശ്വന്ത്പുരിലേക്ക് നീട്ടി റെയിൽവേ. മംഗളൂരു-ഗോവ വന്ദേഭാരത് ആണ് യശ്വന്ത്പുരിലേക്ക് നീട്ടിയത്. ഇതിന്റെ പുതിയ സമയക്രമം പ്രഖ്യാപിച്ച് റെയിൽവേ ഉത്തരവ് ഇറക്കി. ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, ചില ബിജെപി നേതാക്കളും എം.പി.മാരായ എം.കെ.രാഘവൻ, കെ.സുധാകരൻ, സുരേഷ് ഗോപി എന്നിവരും ഇക്കാര്യത്തിൽ റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി അറിയിക്കുകയും ചെയ്തിരുന്നതാണ്. എന്നാലിപ്പോൾ പുതിയ റൂട്ടിലെ സമയക്രമം റെയിൽവേ പുറത്തിറക്കിയതോടെ കേരളത്തിന്റെ ആ പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടിയാൽ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള വരുമാനവും ടൂറിസ്റ്റ് പാക്കേജും ചൂണ്ടിക്കാണിക്കപ്പെട്ടതാണെങ്കിലും റെയിൽവേ മന്ത്രാലയം അതൊന്നും പരിഗണിച്ചില്ല.
ഇന്ത്യയിലെ വന്ദേഭാരത് എക്സ്പ്രസുകളിൽ നഷ്ടത്തിലോടുന്ന ട്രെയിനാണ് മംഗളൂരു- മഡ്ഗാവ് വന്ദേഭാരത്. ഞായറാഴ്ച ഒഴികെ ശരാശരി 30-40 ശതമാനം യാത്രക്കാർ മാത്രമാണ് ഈ വണ്ടിയിൽ കയറുക. പുതിയ സമയക്രമ പ്രകാരം, മഡ്‌ഗാവ്- യശ്വന്ത്പുർ വന്ദേഭാരത് (26656) രാവിലെ 8.20-ന് ഗോവയിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50-ന് മംഗളൂരു ജങ്‌ഷനിലെത്തും. വൈകിട്ട് 6.43-ന് യശ്വന്ത്പൂരിലെത്തും.
Also Read: ആലുവ–എറണാകുളം യാത്രക്കാർ ശ്രദ്ധിക്കുക; നവംബർ 2 മുതൽ റോഡ് അടയ്ക്കും
മൂകാംബിക റോഡ് (ബൈന്ദൂർ), മുരുഡേശ്വർ ഉൾപ്പെടെ മംഗളൂരുവിനും യശ്വന്ത്പുരിനും ഇടയിൽ അഞ്ച് സ്റ്റേഷനുകളിൽ ഈ വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടാകും. യശ്വന്ത്പുരിൽനിന്ന് (26655) രാവിലെ 7.35 -ന് പുറപ്പെടും. വൈകിട്ട് 3.05 -ന് മംഗളൂരു ജങ്‌ഷനിലും രാത്രി 8.55-ന് ഗോവയിലുമെത്തും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്.
ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ
ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായി ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. ഇതിന്റെ ഫ്ലാഗ് ഓഫ് നവംബർ ഒന്നിന് നടക്കുമെന്നാണ് റിപ്പോർട്ട്. നവംബർ മൂന്നു മുതലാണ് ഈ വണ്ടി പതിവ് സർവീസ് ആരംഭിക്കുക.
ആഴ്ചയിൽ ആറ് ദിവസമാണ് ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക. ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം 16 മണിക്കൂറായി കുറയ്ക്കും എന്നതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ പ്രധാന പ്രത്യേകത. ഒരു ദിശയിൽ 1118 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ പിന്നിടുക.
ബെംഗളൂരുവിൽ നിന്ന് വൈകുന്നേരം 7:50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11:55ന് മുംബൈയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമം തീരുമാനിച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് രാത്രി 8:10ന് മടക്കയാത്ര ആരംഭിച്ച്, പിറ്റേന്ന് രാവിലെ 11:55ന് ട്രെയിൻ ബെംഗളൂരുവിൽ എത്തിച്ചേരും. കല്യാൺ, പൂനെ, സോലാപൂർ, കൽബുർഗി, യാദ്ഗിർ, റായ്ച്ചൂർ, ഗുണ്ടക്കൽ, അനന്തപൂർ എന്നീ സ്റ്റേഷനുകളിൽ ഇതിന് സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൃത്യമായ സമയക്രമം നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.
English Summary
The Mangaluru–Goa Vande Bharat Express has been extended to Yesvantpur, with the Railways issuing an order detailing the new schedule. There had been expectations that the train would be extended to Kozhikode, and some Members of Parliament from Kerala had even submitted a request to the Railway Minister to this effect. However, with the Railways announcing the extension to Yesvantpur, these hopes have now been dashed.