AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Power Cut: വീണ്ടും ഇരുട്ടിലേക്ക്! കേരളത്തിൽ പവർകട്ട് ഭീഷണി; തത്സമയ വിപണിയിൽ വൈദ്യുതിയില്ലെങ്കിൽ നിയന്ത്രണം

Kerala Power Cut Crisis Update: ഹിമാചൽ പ്രദേശിൽ നിന്ന് ലഭിച്ചിരുന്ന ഹ്രസ്വകാല വൈദ്യുതി സഹായത്തിന്റെ കാലാവധി അവസാനിച്ചതോടെയാണ് കെഎസ്ഇബി വീണ്ടും പ്രതിസന്ധിയിലായത്. കഴിഞ്ഞ മാസങ്ങളിൽ പീക്ക് സമയങ്ങളിൽ 850 മെഗാ വാട്ട് വരെ വൈദ്യുതി ഹിമാചൽ പ്രദേശിൽ നിന്ന് ലഭിച്ചിരുന്നു. ഇത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഈ കരാർ നവംബർ ഒന്നോടെ അവസാനിച്ചിരിക്കെയാണ് വൈദ്യുതി നിയന്ത്രണത്തിനുള്ള സാധ്യത മുന്നിൽ നിൽക്കുന്നത്.

Kerala Power Cut: വീണ്ടും ഇരുട്ടിലേക്ക്! കേരളത്തിൽ പവർകട്ട് ഭീഷണി; തത്സമയ വിപണിയിൽ വൈദ്യുതിയില്ലെങ്കിൽ നിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Neethu Vijayan
Neethu Vijayan | Published: 01 Nov 2026 | 07:24 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നവംബർ രണ്ട് (നാളെ) മുതൽ വീണ്ടും കടുത്ത ലോഡ് ഷെഡ്ഡിംഗിനും വൈദ്യുതി നിയന്ത്രണങ്ങൾക്കും സാധ്യതയെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ നിന്ന് ലഭിച്ചിരുന്ന ഹ്രസ്വകാല വൈദ്യുതി സഹായത്തിന്റെ കാലാവധി അവസാനിച്ചതോടെയാണ് കെഎസ്ഇബി വീണ്ടും പ്രതിസന്ധിയിലായത്. കഴിഞ്ഞ മാസങ്ങളിൽ പീക്ക് സമയങ്ങളിൽ 850 മെഗാ വാട്ട് വരെ വൈദ്യുതി ഹിമാചൽ പ്രദേശിൽ നിന്ന് ലഭിച്ചിരുന്നു. ഇത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഈ കരാർ നവംബർ ഒന്നോടെ അവസാനിച്ചിരിക്കെയാണ് വൈദ്യുതി നിയന്ത്രണത്തിനുള്ള സാധ്യത മുന്നിൽ നിൽക്കുന്നത്.

ALSO READ: കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഇന്ന് ഞായറാഴ്ച്ചയും പൊതു അവധിയും അയതിനാൽ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം കുറവുണ്ടാക്കുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഇത് ഇന്നത്തെ ദിവസം പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കും. ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ അവിടെ വൈദ്യുതി ഉപഭോഗം കുറയുകയും ഉത്പാദനം കൂടുകയും ചെയ്യും. ഇത് തത്സമയ വിപണിയിൽ കേരളത്തിന് കൂടുതൽ വൈദ്യുതി ലഭ്യമാകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

ഈ മാസം 15 വരെയെങ്കിലും തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങി ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാം എന്നാണ് കെഎസ്ഇബിയുടെയും സർക്കാരിന്റെയും നിലവിലെ കണക്കുകൂട്ടൽ. ആറ് സംസ്ഥാനങ്ങളിൽ അധിക വൈദ്യുതിക്കായി അന്വേഷിച്ചെങ്കിലും ലഭ്യത ഉറപ്പാക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മതിയായ വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണം അനിവാര്യമാകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

നിലവിൽ 800 മെഗാവാട്ട് വൈദ്യുതി കുറവ്

നിലവിൽ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. സംസ്ഥാനത്ത് ചൂട് കനത്ത് ഉപഭോഗം കൂടിയാൽ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കുമെന്നാണ് വിലയിരുത്തൽ. കെഎസ്ഇബി ചെയർമാൻ ആറ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പിക്കാനായില്ലെന്നത് നിയന്ത്രണത്തിന് കാരണമായേക്കാം. തത്സമയ മാർക്കറ്റിൽ മുന്നൂറ് മെഗാവാട്ടിനോട് അടുത്ത് വാങ്ങാനുള്ള സാധ്യത തെളിയുന്നത് മാത്രമാണ് നേരിയ ആശ്വാസം.

കേന്ദ്ര വിഹിതം കൂടുതൽ ആവശ്യപ്പെടുന്നതിനൊപ്പം സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തടയാനുള്ള എല്ലാ ബദൽ മാർഗങ്ങളും ആരായുകയാണെന്നും കെഎസ്ഇബി അറിയിച്ചു. ഉയർന്ന വില നൽകി ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വേണ്ടെന്ന സർക്കാർ തീരുമാനം ബോർഡിന് തിരിച്ചടിയായി. എന്നിരുന്നാലും മറ്റ് വ്യക്തമായ ബദൽ മാർഗങ്ങളൊന്നും നിർദേശിച്ചിട്ടില്ല. തത്സമയ വിപണിയിലെ ലഭ്യതയും വിലയും പരിഗണിച്ച് പരമാവധി പവർകട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് കെഎസ്ഇബി.

English Summary:

There is a possibility of load shedding starting tomorrow if electricity cannot be procured from the spot market. Supplies from Himachal Pradesh will cease effective today.

Follow Us