AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala School Holiday: നാളെ സ്കൂളിൽ പോകേണ്ട… ഈ ജില്ലകാർക്ക് അവധി; കൂടുതൽ അറിയാം

Kerala Alappuzha School Holiday Tomorrow: മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവ്വകലാശാലാ പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. പരീക്ഷകൾ കൃത്യസമയത്ത് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ശനി, ഞായർ വാരാന്ത്യ അവധികൾക്ക് പുറമേ തിങ്കളാഴ്ചയും അവധി ലഭിക്കുന്നതോടെ ജില്ലയിലുള്ള വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് ലഭിച്ചിരിക്കുന്നത്.

Kerala School Holiday: നാളെ സ്കൂളിൽ പോകേണ്ട… ഈ ജില്ലകാർക്ക് അവധി; കൂടുതൽ അറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 01 Nov 2026 | 10:05 AM

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ച് നവംബർ 2 തിങ്കളാഴ്ച (നാളെ) ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിപ്പാട് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഉത്തരവ്.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവ്വകലാശാലാ പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. പരീക്ഷകൾ കൃത്യസമയത്ത് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ശനി, ഞായർ വാരാന്ത്യ അവധികൾക്ക് പുറമേ തിങ്കളാഴ്ചയും അവധി ലഭിക്കുന്നതോടെ ജില്ലയിലുള്ള വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് ലഭിച്ചിരിക്കുന്നത്. ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും, പരുമല പള്ളി പെരുന്നാളും ഒരേ ദിവസം നടക്കുന്നതിനാൽ ജില്ലയിൽ വലിയ ജനത്തിരക്കും ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ALSO READ: നവംബറിൽ കേരളത്തിലെ സ്കൂളുകൾക്ക് എത്ര ദിവസം അവധി?

മണ്ണാറശ്ശാല ആയില്യം പ്രത്യേകത

കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് എല്ലാ വർഷവും ഇവിടെ ആയില്യം പൂജ നടക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള നിരവധി ഭക്തരാണ് ആയില്യം പൂജ കണ്ട് തൊഴാൻ മണ്ണാറശാലയുടെ മണ്ണിലേക്ക് എത്തിച്ചേരുന്നത്. സർപ്പദൈവങ്ങളുടെ പൂജാരിണിയായി അമ്മ നേരിട്ടാണ് ആയില്യം നാളിലെ പ്രധാന ചടങ്ങുകൾ ക്ഷേത്രത്തിൽ നടത്തുന്നത്.

ആയില്യം നാളിൽ ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തിലെ വലിയ അമ്മ നാഗരാജാവിന്റെ തിരുരൂപവും കൈയ്യിലേന്തി ഇല്ലത്തേക്ക് നടത്തുന്ന എഴുന്നള്ളത്ത് ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. അമ്മ നാഗരാജാവിനെ എഴുന്നള്ളിച്ച് ഇല്ലത്തെ നിലവറയിൽ പ്രതിഷ്ഠിച്ച് പ്രത്യേക പൂജകൾ നടത്തുന്നു. നാഗദൈവങ്ങൾ പ്രീതിപ്പെടാനായി ആയില്യം ദിനത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് നൂറും പാലും. ഈ വഴിപാട് സർപ്പദോഷങ്ങൾ അകറ്റുമെന്നാണ് വിശ്വാസം.

പരുമല പള്ളി പെരുന്നാൾ പ്രത്യേകത

ഒക്ടോബർ അവസാന വാരത്തിൽ ഉയരുന്ന കൊടിയേറ്റത്തോടെയാണ് ഔദ്യോഗികമായി പരുമല പള്ളി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പെരുന്നാൾ ദിനങ്ങളിൽ ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടക്കുന്നു. പത്തനംതിട്ട ജില്ലയിലെ പമ്പാനദിയുടെ തീരത്താണ് പരുമല സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയിലെ ഓർമ്മപ്പെരുന്നാൾ (പരുമല പെരുന്നാൾ) മലങ്കര സഭയുടെ ഏറ്റവും വലിയ തീർത്ഥാടന മഹോത്സവങ്ങളിൽ ഒന്നാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തർ ദിവസങ്ങൾ നീളുന്ന കാൽനട പദയാത്ര നടത്തുന്നതാണ് ഈ പെരുന്നാളിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മനാളായാണ് ഈ പെരുന്നാൾ ആഘോഷിക്കുന്നത്. തിരുമേനിയുടെ കബറിടത്തിൽ പ്രാർത്ഥിക്കാനും അനുഗ്രഹം തേടാനും ജാതിമത ഭേദമന്യേ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്.

English Summary:

A local holiday has been declared for all educational institutions and government offices in Alappuzha district on Monday, November 2 due to Mannarasala Ayilyam festival and the Parumala Church Perunnal.

 

Follow Us