Kerala Private Bus Strike: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്; മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം

Kerala Private Bus Owners Strike: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത്. അതിനാൽ ഒരേ റൂട്ടുകൾ മാറ്റണമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.

Kerala Private Bus Strike: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്; മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം

Private Bus Strike

Published: 

06 Sep 2026 | 01:14 PM

പാലക്കാട്: സംസ്ഥാനത്ത് പൊതുഗതാഗത മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് സ്വകാര്യ ബസ് ഉടമകൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടാകുന്ന വൻ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ തികച്ചും അപര്യാപ്തമാണെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി. സമരം സംബന്ധിച്ച അന്തിമ തീയതിയും പ്രഖ്യാപനവും മറ്റന്നാൾ ഉണ്ടാകുമെന്നാണ് വിവരം.

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത്. അതിനാൽ ഒരേ റൂട്ടുകൾ മാറ്റണമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.

ALSO READ: ഒറ്റവരിയിൽ രമ്യ ഹരിദാസ് എംഎൽഎയെ നാണംകെടുത്തി റിജിൽ മാക്കുറ്റി

കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ, പ്രതീക്ഷയ്ക്ക് വക നൽകുന്നതോ തങ്ങളുടെ നഷ്ടം നികത്തുന്നതോ ആയ ഒന്നും റിപ്പോർട്ടിൽ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം. നിലവിലെ മിനിമം യാത്രാ നിരക്ക് 15 രൂപയായി ഉയർത്തണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.

സ്വകാര്യ ബസുകളിൽ കയറുന്ന സ്ത്രീകൾക്ക് സീറോ ടിക്കറ്റ് സമ്പ്രദായം ഒരുക്കണം, ഡീസലിന് സബ്സിഡ് അനുവദിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നതടക്കമുള്ളതായിരുന്നു സ്വകാര്യ ബസുകളുടെ ആവശ്യങ്ങൾ. എന്നാൽ കമ്മീഷൻ്റെ ഒരു ശുപാർശയും ഈ ആവശ്യങ്ങൾക്ക് അനുകൂലമായി കാണുന്നില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരു ദിവസം പോലും സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലിവലുള്ളത്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനിക്കുന്നതിനായി സംഘടനയുടെ സംസ്ഥാനസമിതി യോഗം സെപ്റ്റംബർ എട്ടിന് (ചൊവ്വാഴ്ച്ച) പാലക്കാട് ചേരും. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ പോകുന്നതിനെക്കുറിച്ചും സമരത്തിലേക്ക് കടക്കുന്നതിനേക്കുറിച്ചു ഈ യോ​ഗത്തിൽ ആലോചിക്കാൻ പോകുകയാണെന്നും ബസ് ഉടമകൾ അറിയിച്ചു.

സമരം പ്രഖ്യാപിച്ചാൽ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെയും നഗരങ്ങളിലെയും ദിനം പ്രതിയുള്ള ബസ് യാത്രക്കാരെയും വിദ്യാർത്ഥികളെയുമാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. സർക്കാരുമായി നടത്തിയ പ്രാഥമിക ചർച്ചകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ശക്തമായ സമരമാർഗ്ഗങ്ങളിലേക്ക് കടക്കാൻ സ്വകാര്യ ബസ് ഉടമകളുടെ സംഘടന തീരുമാനിച്ചത്. മറ്റന്നാൾ നടക്കുന്ന യോഗത്തിന് ശേഷം പണിമുടക്ക് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

English Summary:

Kerala Private Bus Owners Set To Go On Strike Over Discussion Failed With State Government. They Want Minimum fare should be Rupees 15.

Loading...
Unable to load recommendations.
Follow Us
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
25000 രൂപയിൽ താഴെ വിലയുള്ള പുതിയ 5G ഫോൺ
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് തോട്ടം തൊഴിലാളി