Kerala Rain Update: അറബിക്കടലില്‍ ചക്രവാതച്ചുഴി, കേരളത്തില്‍ അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala Rain Alert Heavy Showers Expected Till May 26: അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരും. അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതേതുടര്‍ന്ന് മെയ് മാസം 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴ
അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്.
ഈ നാല് ജില്ലകള്‍ക്ക് പുറെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും മഴ ലഭിക്കും. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യതയുള്ളത്. കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് മണിക്കൂറിലേക്ക് കൊല്ലം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിങ്ങനെയുള്ള ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് യെല്ലോ അലര്‍ട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണം.
Also Read: Kerala Weather Update: കാലവർഷം പടിവാതിൽക്കൽ, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
ശക്തമായ കാറ്റും മോശം കാലാവസ്ഥയും
തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി മേഖല, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് പ്രദേശം, തെക്കുകിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയോ അല്ലെങ്കില്‍ 60 കിലോമീറ്റര്‍ വരെയോ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടായേക്കാം. അതിനാല്‍ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സംഭവിക്കാനിടയുള്ള ആഘാതങ്ങള്‍
- കനത്ത മഴയെ തുടര്‍ന്ന് പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാകാനും വാഹനങ്ങളുടെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകും.
- താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യത.
- മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തടസം, അപകടം എന്നിവ ഉണ്ടായേക്കാം.
- വീടുകള്‍ക്കും കുടിലുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യത.
- ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകും.
- മഴ കന്നുകാലികളെയും പ്രതികൂലമായി ബാധിക്കും, അതിനാല്‍ അവയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധവേണം.
English Summary
Heavy rain is expected to continue across Kerala till May 26 due to a cyclonic circulation over the Arabian Sea. Weather agencies have issued orange and yellow alerts in several districts and advised the public to remain cautious.