Kerala Rain Alert: പെയ്യാം പെയ്യാതിരിക്കാം… മഴ കാത്ത് കേരളം! ഇന്നത്തെ കാലാവസ്ഥ പ്രവചനം

Kerala Weather Latest Update: അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തുലാവർഷം പൂർണമായും പിന്മാറാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

Kerala Rain Alert: പെയ്യാം പെയ്യാതിരിക്കാം... മഴ കാത്ത് കേരളം! ഇന്നത്തെ കാലാവസ്ഥ പ്രവചനം

Rain

Published: 

16 Jan 2026 | 06:41 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ലാതെ മറ്റൊരു ദിവസം കൂടി. ഇന്നും ഒരു ജില്ലയിലും മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷകരുടെ പുതിയ മുന്നറിയിപ്പ് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്. നിലവിലെ മുന്നറിയിപ്പ് പ്രകാരം വരുന്ന അഞ്ച് ദിവസത്തേക്ക് ഒരിടത്തും മഴ സാധ്യതയില്ല.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തുലാവർഷം പൂർണമായും പിന്മാറാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇന്ന് നാല് ജില്ലകളിൽ ​ഗ്രീൻ അലർട്ടാണുള്ളത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നിലനിൽക്കുന്നത്.

ALSO READ: കുടയെടുക്കാൻ മറക്കേണ്ട, ഈ ജില്ലകളിൽ മഴ തന്നെ; കാലാവസ്ഥ ഇങ്ങനെ…

അതേസമയം കേരളത്തിൽ പകൽ സമയത്തെ ചൂട് അതികഠിനമാകുകയാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചൂട് നേരത്തെയാണ് എത്തിയിരിക്കുന്നത്. ഇത്തവണ പൊതുവെ കാലവർഷവും തുലാവർഷവും കേരളത്തെ ചതിച്ച മട്ടായിരുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് പ്രകാരം, കഴിഞ്ഞ വർഷത്തേതിലും കുറവ് മഴയാണ് ഇക്കൊല്ലം ലഭിച്ചിരിക്കുന്നത്. ഇനി വേനൽ മഴയിലാണ് മലയാളികളുടെ പ്രതീക്ഷ.

ഇന്ന് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മണ്ഡലക്കാലം കഴിഞ്ഞതോടെ ശബരിമലയിലെ തിരക്ക് അല്പം കുറഞ്ഞിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു