Kerala Rain Alert: തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും, തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്
Kerala Rain Alert Today November 4 After Noon: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
അരുവിക്കര അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ, അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു വരികയും ജലനിരപ്പ് ക്രമാനുഗതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഡാമിന്റെ 2, 3, 4, 5 നമ്പർ ഷട്ടറുകൾ ഇന്ന് നവംബർ 04) വൈകിട്ട് 3.30-ന് 20 സെന്റിമീറ്റർ വീതം കൂടി ഉയർത്തും. നേരത്തെ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 120 സെന്റീമീറ്റർ ആകും ഇതോടെ. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ .എസ് അറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ട്രെയിൻ യാത്രക്കാർ അറിയാൻ: ചില ട്രെയിനുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും, കാരണം
തീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴികളും
തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദ്ദം (depression) സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് ഭാഗത്തേക്ക് നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽചക്രവാതച്ചുഴിയും നിലനിൽക്കുകയാണ്. അതിന് പുറമെ തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് നവംബർ 4,6,7,8 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
നവംബർ നാലിന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നവംബർ 6 ന് ഇടുക്കി, എറണാകുളം ജില്ലകളിലും നവംബർ 7 ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും നവംബർ 8 ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് നൽകിയിട്ടുണ്ട്.യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി ഉദ്ദേശിക്കുന്നത്.
English Summary
The India Meteorological Department (IMD) has issued an update stating that rain will continue across the state. An Orange Alert has been declared for Thiruvananthapuram district for the next three hours. The IMD has indicated that isolated areas within the district may experience moderate rainfall accompanied by thunderstorms, along with strong winds reaching speeds of 40–50 km/h.