AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു

ഗുരുതരാവസ്ഥയിലായ ചിലക്കൂര്‍ സ്വദേശിയായ 17 കാരന്‍ ഹാഷിം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.വർക്കല സ്വദേശി സുധീർ ആണ് മരിച്ചത്. 40 വയസ്സ് ആയിരുന്നു. ഒക്ടോബർ 30 ആം തീയതിയാണ് ഇയാളെ വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിന് പിന്നാലെ വെന്റിലേറ്ററിലേക്ക്.......

തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു
Vatta Fish IssueImage Credit source: Getty Images, fb
Ashli C
Ashli C | Published: 04 Nov 2026 | 03:13 PM

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ആയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. വർക്കല സ്വദേശി സുധീർ ആണ് മരിച്ചത്. 40 വയസ്സ് ആയിരുന്നു. ഒക്ടോബർ 30 ആം തീയതിയാണ് ഇയാളെ വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിന് പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഏകദേശം 27 ഓളം ആളുകളാണ് വറ്റ മത്സ്യം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായി

തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു സുധീർ ചികിത്സയിൽ ഉണ്ടായിരുന്നത്. സുധീറും കൂടാതെ നിരവധി ആളുകൾ ഏകദേശം 27 ഓളം ആളുകളാണ് വറ്റ മത്സ്യം കഴിച്ചതിനെ തുടർന്ന് ചികിത്സ തേടിയത്. ഗുരുതരാവസ്ഥയിലായ ചിലക്കൂര്‍ സ്വദേശിയായ 17 കാരന്‍ ഹാഷിം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ALSO READ:കേസ് പിൻവലിക്കണോ? പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച പേഴ്സണൽ സ്റ്റാഫ് ആക്കണം; നീക്കങ്ങളുമായി രമ്യ ഹരിദാസ്

മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു…

നിരവധി ആളുകൾക്ക് ഈ മീൻ മത്സ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. വെട്ടൂരില്‍ വിറ്റ മത്സ്യം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. പിന്നാലെ വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവച്ചിരുന്നു.

ENGLISH SUMMARY

A man who fell critically ill after consuming ‘Vatta’ fish in Varkala has passed away while undergoing treatment. The deceased, Sudheer, was a native of Varkala and was 40 years old. He was admitted to the hospital on October 30th after experiencing physical distress following the consumption of the fish. His health condition subsequently deteriorated, leading to him being placed on a ventilator.Hashim, a 17-year-old native of Chilakkur who is in critical condition, is undergoing treatment at the Parippally Medical College.

Follow Us