Kerala Rain Alert: ഈ ജില്ലക്കാർ ശ്രദ്ധിക്കുക… വന്നൂ ഈ മാസത്തിലെ ആദ്യത്തേയും അവസാനത്തെയും യെല്ലോ അലർട്ട്
Summer rainfalls predicted, Yellow alert in these districts: ഇന്ന് ഉച്ചയ്ക്ക് ശേഷം വൈകുന്നേരം മുതൽ രാത്രി വരെ ഇടുക്കി പത്തനംതിട്ട കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് വെതർമാൻ കേരള റിപ്പോർട്ട് ചെയ്തു. മേഖലകളിലും കിഴക്കൻ പ്രദേശങ്ങളിലും വേഗത്തിൽ രൂപപ്പെടുന്ന ഇടിമിന്നൽ മേഘങ്ങൾക്ക് സാധ്യതയുള്ളതിനാൽ പെട്ടെന്നുള്ള മഴ പെയ്തേക്കാം.

Rain
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂടിനൊപ്പം ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് വിദഗ്ധർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥയാണ് ഇപ്പോൾ കാണിക്കുന്നത്. ഇന്ന് പുലർച്ചെ പലയിടങ്ങളിലും ഇടിയോടുകൂടിയ വേനൽ മഴ ലഭിച്ചിരുന്നു. രാത്രിയോടെ രൂപപ്പെട്ട മേഘാവൃതമായ അന്തരീക്ഷത്തെ തുടർന്നാണ് പല ജില്ലകളിലും പുലർച്ചെ മഴ പെയ്തത്.
എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളിലാണ് പ്രധാനമായും മഴ പെയ്തത്. മഴ കാരണം രാവിലത്തെ താപനിലയിൽ ചെറിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഉച്ചയോടെ ചൂട് കടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം വൈകുന്നേരം മുതൽ രാത്രി വരെ ഇടുക്കി പത്തനംതിട്ട കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് വെതർമാൻ കേരള റിപ്പോർട്ട് ചെയ്തു. മേഖലകളിലും കിഴക്കൻ പ്രദേശങ്ങളിലും വേഗത്തിൽ രൂപപ്പെടുന്ന ഇടിമിന്നൽ മേഘങ്ങൾക്ക് സാധ്യതയുള്ളതിനാൽ പെട്ടെന്നുള്ള മഴ പെയ്തേക്കാം.
ഈ മാസത്തിലെ ആദ്യത്തെയും അവസാനത്തെയും യെല്ലോ അലർട്ട്
നീണ്ട ചൂടിന് ശേഷം മാർച്ച് മാസത്തിലെ ആദ്യത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലും ആണ് മഞ്ഞ അലർട്ട് ഉള്ളത്. മറ്റു ജില്ലകളിലെല്ലാം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു