AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇന്ന് മുന്നറിയിപ്പില്ല! ഉത്രാടം വെള്ളത്തിലാകും; നാലിന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert Update Today: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്കുള്ള സാധ്യയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല. കള്ളക്കടൽ പ്രതിഭാസത്തിനുള്ള മുന്നറിയിപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Rain Alert: ഇന്ന് മുന്നറിയിപ്പില്ല! ഉത്രാടം വെള്ളത്തിലാകും; നാലിന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 01 Sep 2025 | 07:10 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേകമായി മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും, മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിനുള്ള മുന്നറിയിപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടൽ തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 മുതൽ നാളെ ഉച്ചയ്ക്ക് 02.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. അതിനാൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്കുള്ള സാധ്യയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിലാണ് വിവിധ ജില്ലകളിലായി കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഓണം ആഘോഷങ്ങൾ തകൃതിയായി നടക്കുന്നതിനാൽ മഴ ഒരു വെല്ലുവിളിയാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ.

നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഉത്രാടം ദിനമായ സെപ്റ്റംബർ നാല് വ്യാഴാഴ്ച്ചയാണ്. തിരുവോണ ദിവസം മഴമുന്നറിയിപ്പ് നിലവിൽ പ്രവചിച്ചിട്ടില്ല.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

03 ബുധൻ: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

04 വ്യാഴം: തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

 

Follow Us