AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ തുടരും, ശക്തമായ കാറ്റും; മത്സ്യബന്ധനത്തിന് വിലക്ക്

Kerala Rain Alert Today : ഒറ്റപ്പെട്ട മഴയ്ക്ക് പുറമെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ഇന്ന് മുതൽ എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ തുടരും, ശക്തമായ കാറ്റും; മത്സ്യബന്ധനത്തിന് വിലക്ക്
Kerala Rain Alert TodayImage Credit source: PTI
Sarika KP
Sarika KP | Published: 29 Sep 2025 | 07:03 AM

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്ക് പുറമെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ഇന്ന് മുതൽ എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കൻ ഒഡീഷയ്ക്ക് മുകളിൽ തീവ്ര ന്യുന മർദ്ദം സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറോട്ട് നീങ്ങി തെക്കൻ ഒഡീഷക്കും ഛത്തീസ്ഗഢും വഴി നീങ്ങി, ശക്തികൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിൽ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്നും ഇതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Us