Pocso Case: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
Pocso Case in Thiruvananthapuram: 13 കാരനും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറ്റിയപ്പോഴാണ് ഈ സംഭവം വീട്ടുകാർ തിരിച്ചറിഞ്ഞത്. കുട്ടി ലഹരിയോട് കാണിച്ച അമിതമായ ആസക്തിയും പെരുമാറ്റത്തിൽ ഉണ്ടായ മാറ്റവുമാണ് വീട്ടുകാരിൽ സംശയമുണർത്തിയത്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. വിതുര സ്വദേശിയായ അഖിൽ അച്ചു (20) ആണ് പോലീസിന്റെ പിടിയിൽ ആയത്. ഇയാൾ ബന്ധുവായ 13 കാരനെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്ന് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് സംഭവം.
13 കാരനും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറ്റിയപ്പോഴാണ് ഈ സംഭവം വീട്ടുകാർ തിരിച്ചറിഞ്ഞത്. കുട്ടി ലഹരിയോട് കാണിച്ച അമിതമായ ആസക്തിയും പെരുമാറ്റത്തിൽ ഉണ്ടായ മാറ്റവുമാണ് വീട്ടുകാരിൽ സംശയമുണർത്തിയത്. തുടർന്ന് കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് ബന്ധുവായ യുവാവ് നിരന്തരമായി പീഡിപ്പിച്ചിരുവെന്ന കാര്യം വീട്ടുകാർ അറിഞ്ഞത്.
ഉടനെ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ കൗൺസിലിങ്ങിലൂടെ കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പോലീസിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് സ്കൂട്ടറിൽ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പാലക്കാട്: സ്കൂട്ടർ യാത്രികയായ യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയിൽ വടക്കാഞ്ചേരിയിൽ ആണ് സംഭവം. പട്ടിക്കാട് സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരിയാണ് യുവതി.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ യുവാവ് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.