Kerala rain; travel restrictions : മഴ കടുക്കുന്നു; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

Travel restrictions at kerala ; അവശ്യസർവീസുകൾ മാത്രമേ മലയോര മേഖലയിലേക്ക് അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിംഗ് നിരോധിച്ചിട്ടുണ്ട്.

Kerala rain; travel restrictions : മഴ കടുക്കുന്നു; വിനോദ സഞ്ചാരത്തിനും നിയന്ത്രണം
Published: 

19 May 2024 | 10:00 AM

തിരുവനന്തപുരം: മഴ കടുത്തതോടെ യാത്രാ നിയന്ത്രണങ്ങൾ ശക്തമാകുകയാണ്. ​ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. മഴയെ തുടർന്നുള്ള മണ്ണിടിച്ചിലും മറ്റും കാരണമാണ് നിയന്ത്രണവും നിരോധനവും ഉള്ളത്.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിലുള്ളവർ ജാ​ഗ്രതയോടെ. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ, മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്നും നിർദ്ദേശമുണ്ട്. പത്തനംതിട്ടയിൽ മഴ കടുക്കുന്ന സാഹചര്യത്തിൽ ഇവിടുത്തെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോരമേഖലയിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.

അവശ്യസർവീസുകൾ മാത്രമേ മലയോര മേഖലയിലേക്ക് അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിംഗ് നിരോധിച്ചിട്ടുണ്ട്. തമിഴ് നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം ഉള്ളതിനാലാണ് കേരളത്തിൽ ശക്തമായ മഴ പെയ്യുന്നതെന്നാണ് വിദ​ഗ്ധർ പറയുന്നത്.
ശക്തമായ മഴ കാരണം ഇന്നു മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

ALSO READ – മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു

ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട് എന്ന് അധകൃതർ നേരത്തെ അറിയിച്ചിരുന്നു. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. റാന്നി, കോന്നി മേഖലയിൽ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിലും അലർട്ട് നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് ആണ് ഉള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

തിരുവനന്തപുരം ന​ഗരത്തിൽ വെള്ളം കയറി

 

കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറിയതായി റിപ്പോർട്ട്. ഇന്നലെ വൈകിട്ടും രാത്രിയിലും ശക്തമായ മഴയാണ് പെയ്തത്. മഴയെത്തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തമ്പാനൂരിൽ അടക്കം വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കയറിയതോടെ പ്രദേശവാസികളുടെ അവസ്ഥ മോശമാവുകയാണ്. മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു.

അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. ചാലയിലേക്ക് പോകുന്ന റോഡിലും മുക്കോലയ്ക്കലിൽ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിലും ഉള്ളൂർ ശ്രീ ചിത്ര നഗറിലും വീടുകളിൽ വെള്ളം കയറി.

 

Related Stories
Kerala Rain Alert: ഫെബ്രുവരി എത്തുന്നത് മഴയുടെ അകമ്പടിയോടെ? മൂന്ന് ജില്ലകളില്‍ സാധ്യത
Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
SIR ചമഞ്ഞ് സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് മലപ്പുറം സ്വദേശിനിയുടെ സ്വർണ്ണം കവർന്നു
CJ Roy Death: വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, വെടിയുണ്ട ഹൃദയത്തിലേക്ക് കയറി മരണം; സി ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala Lottery Result: ഒന്നാം സമ്മാനം ഒരു കോടി രൂപ; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kochi Water Metro : കൊച്ചി വാട്ടര്‍ മെട്രോ ഇത്ര വലിയ സംഭവമോ? വാനോളം പുകഴ്ത്തി ദേശീയ സാമ്പത്തിക സര്‍വേ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്