Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

IMD updates rain warning for Kerala: കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 18നും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്

Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പ്രതീകാത്മക ചിത്രം

Updated On: 

16 Sep 2025 | 02:12 PM

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് നാളെ (സെപ്തംബര്‍ 17) അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 18നും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് 18ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ സെപ്തംബര്‍ 20 വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്നും, 19, 20 തീയതികളിലും നിലവില്‍ അലര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഈ തീയതികളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ തെക്കുപടിഞ്ഞാറന്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ സെപ്തംബര്‍ 20 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സെപ്തംബര്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Also Read: Uttarakhand Cloudburst: മേഘവിസ്‌ഫോടനം, കനത്ത മഴയും പ്രളയവും; ഉത്തരാഖണ്ഡിൽ രണ്ട് പേരെ കാണ്മാനില്ല

ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍മേഘം കാണുമ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശം. ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്.

ശക്തമായ ഇടിമിന്നല്‍, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെങ്കില്‍ വാതിലും ജനലും അടച്ചിടണം. ജനല്‍, വാതില്‍ ഇവയുടെ അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനുള്ളില്‍ തന്നെ തുടരണം. കഴിവതും തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
പാലക്കാട്ട് എടിഎമ്മിൽ നിന്ന് പണമെടുത്തിറങ്ങിയ വയോധികന്റെ 40000 രൂപ പട്ടാപ്പകൽ തട്ടിപ്പറിച്ചു
പിണറായിക്കെതിരേ കേസ്: കുഴൽനാടന് ആവേശം, കെണിയാകാമെന്ന് ബൽറാം, കേസെടുക്കേണ്ട സാഹചര്യമെന്ന് വിഡി സതീശൻ
Kerala Weather Update : കൊടുംചൂടിന് വിട? 4 ജില്ലകളിൽ ശക്തമായ മഴ, ഇന്നത്ത കാലാവസ്ഥ
Thiruvananthapuram Metro: തമ്പാനൂർ – കഴക്കൂട്ടം യാത്രയ്ക്ക് മെട്രോയാണോ ബസാണോ ലാഭം? തിരുവനന്തപുരം മെട്രോ വരുമ്പോൾ….
Thiruvananthapuram Child Death: തലസ്ഥാനത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ
Kerala Power Restriction: വൈദ്യുതി നിയന്ത്രണം ഇനി SMS വഴി അറിയാം!; കെഎസ്ഇബി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്