AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Ration Update: റേഷൻ കാർഡ് തിരിച്ചേൽപ്പിക്കണം! അനർഹർക്ക് രണ്ട് മാസത്തെ സാവകാശം

Surrender Ineligible Ration Cards in 2 Months: നിയമാനുസൃതമായി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ശേഷം, ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റംമൂലം അർഹത നഷ്ടപ്പെട്ടിട്ടും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കാണ് ഈ അവസരം പ്രയോജനപ്പെടുത്താവുന്നത്. അതേസമയം, അർഹതയില്ലാത്തവർ കൃത്യസമയത്ത് കാർഡുകൾ സറണ്ടർ ചെയ്യാത്ത പക്ഷം ഭാവിയിൽ കർശനമായ പിഴയും നിയമനടപടികളും നേരിടേണ്ടി വന്നേക്കാം.

Kerala Ration Update: റേഷൻ കാർഡ് തിരിച്ചേൽപ്പിക്കണം! അനർഹർക്ക് രണ്ട് മാസത്തെ സാവകാശം
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 12 Oct 2026 | 02:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിൽ തുടരാൻ അർഹതയില്ലാത്തവർക്ക് മുന്നറിയിപ്പുമായി സർക്കാർ. അർഹതയില്ലാതെ റേഷൻ കാർഡ് കൈവശം വെച്ചിരിക്കുന്നവർ രണ്ട് മാസത്തിനുള്ളിൽ കാർഡ് തിരിച്ചേൽപ്പിക്കേണ്ടതാണ്.പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാർഡ് സറണ്ടർ ചെയ്യുന്നതിനുള്ള സമയപരിധിയാണ് ഈ രണ്ട് മാസം.

നിയമാനുസൃതമായി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ശേഷം, ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റംമൂലം അർഹത നഷ്ടപ്പെട്ടിട്ടും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കാണ് ഈ അവസരം പ്രയോജനപ്പെടുത്താവുന്നത്. അതേസമയം, അർഹതയില്ലാത്തവർ കൃത്യസമയത്ത് കാർഡുകൾ സറണ്ടർ ചെയ്യാത്ത പക്ഷം ഭാവിയിൽ കർശനമായ പിഴയും നിയമനടപടികളും നേരിടേണ്ടി വന്നേക്കാം.

മാനദണ്ഡങ്ങൾ പ്രകാരം അർഹതയില്ലാത്തവരും മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്നത് അർഹരായ യഥാർത്ഥ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ ബാധിക്കുമെന്നും പരിമിതപ്പെടുത്തുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് കാർഡുകൾ സ്വമേധയാ തിരികെ നൽകാൻ സർക്കാർ സമയം അനുവദിച്ചത്.

ALSO READ: ഒക്ടോബർ റേഷനിൽ സ്പെഷ്യൽ അരി, എത്ര വീതം കിട്ടും?

മുൻഗണനാ കാർഡുകൾ

മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ്. അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങൾ, ആശ്രയമില്ലാത്ത സ്ത്രീകൾ ഗൃഹനാഥമാരായ കുടുംബങ്ങൾ, കടുത്ത ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങൾ, സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങൾ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.

ഒക്ടോബർ റേഷൻ വിഹിതം

അന്ത്യോ​ദയ അന്ന യോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

മുൻ​ഗണന വിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.

പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

English Summary:

Kerala government has granted a two-month period for people who are no longer eligible for priority ration cards to voluntarily surrender them without facing fines or other penalties. The decision applies to households that were initially eligible but lost their eligibility because of changes in their financial or living circumstances and continue to receive benefits.

Follow Us