AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ration Update: ഒക്ടോബർ റേഷനിൽ സ്പെഷ്യൽ അരി, എത്ര വീതം കിട്ടും?

സ്റ്റോക്കില്ലെന്ന് പറയുന്നതായി കാർഡ് ഉടമകളുടെ പരാതി ഉയർന്നിട്ടുണ്ട്. സ്‌റ്റോക്കില്ലാത്ത കടകളിൽ അരി ചോദിച്ച് എത്തുന്നതും പ്രശ്നമാകുന്നുവെന്ന് റേഷൻ വ്യാപാരികളും പറയുന്നു. അതേസമയം, വകുപ്പിന്റെ സമൂഹമാധ്യമ പേജിലൂടെ പരാതി അറിയിച്ചവരോട് ഓരോ താലൂക്കിലും വിതരണം ചെയ്ത സ്പെഷൽ അരിയുടെ കണക്ക് പറഞ്ഞ് അധികൃതർ മറുപടി നൽകുന്നുണ്ട്.

Ration Update: ഒക്ടോബർ റേഷനിൽ സ്പെഷ്യൽ അരി, എത്ര വീതം കിട്ടും?
പ്രതീകാത്മക ചിത്രംImage Credit source: Getty Images / Social Media
Nithya Vinu
Nithya Vinu | Published: 02 Oct 2026 | 08:52 AM

തിരുവനന്തപുരം: ഒക്ടോബർ മാസത്തിൽ റേഷൻ കാർഡ് ഉടമകൾക്ക് സ്പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. പിങ്ക്, നീല, വെള്ള, ബ്രൗൺ റേഷൻ കാർഡ് ഉടമകൾക്കു നിലവിലുള്ള റേഷൻ വിഹിതത്തിനു പുറമേ കിലോഗ്രാമിന് 26 രൂപയ്ക്കാണ് സ്പെഷ്യൽ അരി നൽകുക. ഓണക്കാലത്ത് നൽകിയ സ്പെഷൽ അരിയുടെ ബാക്കി സ്റ്റോക്കാണിത്.

എത്ര കിട്ടും?

പിങ്ക് കാർഡുകൾക്ക് പരമാവധി 3 കിലോഗ്രാം, നീലയും വെള്ളയും ബ്രൗണും കാർഡുകൾക്ക് പരമാവധി 10 കിലോഗ്രാം വീതം എന്നിങ്ങനെ നൽകുന്നത്. അതേസമയം, സ്റ്റോക്കില്ലെന്ന് പറയുന്നതായി കാർഡ് ഉടമകളുടെ പരാതി ഉയർന്നിട്ടുണ്ട്. സ്‌റ്റോക്കില്ലാത്ത കടകളിൽ അരി ചോദിച്ച് എത്തുന്നതും പ്രശ്നമാകുന്നുവെന്ന് റേഷൻ വ്യാപാരികളും പറയുന്നു.

അതേസമയം, വകുപ്പിന്റെ സമൂഹമാധ്യമ പേജിലൂടെ പരാതി അറിയിച്ചവരോട് ഓരോ താലൂക്കിലും വിതരണം ചെയ്ത സ്പെഷൽ അരിയുടെ കണക്ക് പറഞ്ഞ് അധികൃതർ മറുപടി നൽകുന്നുണ്ട്.

ഒക്ടോബർ മാസത്തിലെ റേഷൻ വിതരണം

  1. അന്ത്യോ​ദയ അന്ന യോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
  2. മുൻ​ഗണന വിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
  3. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
  4. പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും.
  5. കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും.
  6. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
  7. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
  8. പൊതുവിഭാ​ഗം കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച് ലഭിക്കുന്നതാണ്.
  9. സ്റ്റോക്കിനനസുരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
  10. പൊതുവിഭാ​ഗം സ്ഥാപനം കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
  11. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

Follow Us