AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: മാഡം എണീറ്റതെ ഉള്ളോ? പിള്ളേരൊക്കെ തമ്പാനൂരിൽ നീന്തി തുടങ്ങി… അവധി പ്രഖ്യാപനം വൈകി, കളക്ടർ എയറിൽ

Kerala School Holiday Announcement Delay: രാത്രി മുഴുവൻ ശക്തമായ മഴ പെയ്തിട്ടും, വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിന് ശേഷമാണ് കളക്ടർ അവധി പ്രഖ്യാപനം നടത്തിയത്.

Kerala School Holiday: മാഡം എണീറ്റതെ ഉള്ളോ? പിള്ളേരൊക്കെ തമ്പാനൂരിൽ നീന്തി തുടങ്ങി… അവധി പ്രഖ്യാപനം വൈകി, കളക്ടർ എയറിൽ
School Holiday TrollsImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 26 Sep 2025 10:06 AM

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ച് വെട്ടിലായിരിക്കുകയാണ് ജില്ലാ കളക്ടർ. ഇന്നലെ മുതൽ തുടങ്ങിയതാണ് മഴ. രാത്രി മുഴുവൻ നിർത്താതെ പെയ്യുകയായിരുന്നു. എന്നിട്ടും വളരെ വൈകി ഇന്ന് രാവിലെ ആണ് അവധി പ്രഖ്യാപനം ഉണ്ടായത്. രാവിലെ സ്കൂളുകളിലെത്തിയ കുട്ടികൾക്കാണ് കളക്ടറുടെ അവധി പ്രഖ്യാപനം കാരണം തിരിച്ച് പോകേണ്ടി വന്നത്. രാത്രി മുഴുവൻ ശക്തമായ മഴ പെയ്തിട്ടും, വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിന് ശേഷമാണ് കളക്ടർ അവധി പ്രഖ്യാപനം നടത്തിയത്.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ടായിരുന്നിട്ടും, പല സ്കൂൾ ബസുകളും കുട്ടികളുമായി യാത്ര തിരിച്ചതിന് ശേഷമാണ് അറിയിപ്പ് വന്നത്. ഇത് നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് രക്ഷിതാക്കളും കുട്ടികളും പറയുന്നു. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്ടർ അറിയിച്ചു. കളക്ടറുടെ ഫേസ്ബുക്ക് പേജിൽ നിരവധി കമന്റുകളാണ് എത്തിയത്. ചിലർ പരാതി പറയുകയായിരുന്നെങ്കിൽ ചിലർ ട്രോളുകയാണ് ചെയ്തത്. മറ്റു ചിലർ ദേഷ്യവും പങ്കുവെച്ചു

 

രസകരമായ ചില കമന്റുകൾ

 

  • ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ… ഇപ്പോഴും ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു… സ്കൂളിൽ കുട്ടികൾ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു… രണ്ടു രാത്രിയും ഇന്നലെ പകലും നല്ല മഴ ഉണ്ടായിട്ടും കളക്ടർ കാണാഞ്ഞത് വളരെ കഷ്ടം ആയി പോയി…
  • കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നെല്ലോ. ഇന്നലെ മുതൽ തുടങ്ങിയ മഴ ആണ്. Night full മഴ ആയിരുന്നു. കുട്ടികൾ എല്ലാം ready ayittu എന്തിനാ ഇപ്പൊ ഒരു അവധി . Madam ഇപ്പോഴാണോ ഉണർന്നത്
  • ശ്രീ ബിജുപ്രഭാകർ collector ആയിരുപ്പോൾ അദ്ദേഹത്തിൻ്റെ നിശ്ചയദാഢ്യംഒന്നുകൊണ്ടുമാത്രം പരിഹരിച്ചതായിരുന്നു തമ്പാന്തൂരിലെ വെള്ളപ്പൊക്കം അദ്ദേഹത്തിന് ഗവണ്മെൻ്റിൻ്റെ പിന്തുണയും ഉണ്ടായിരുന്നു ഇന്ന് രാവിലെ Flyoverതുടങ്ങുന്നിടത്ത് വെള്ളംകയറിTraffic താറുമാറായിരിക്കുകയാണ് Parkചെയ്തിരുന്ന Two wheel വാഹനങ്ങൾ വെള്ളത്തിലായി. അങ്ങ് അവിടം സന്ദർശിക്കുകയും വെള്ളം ഒഴുകുന്നതിനുണ്ടായ തടസ്സംപരിഹരിക്കുന്നതിന് ആവശ്യമായനടപടി സ്വീകരിയ്ക്കണമെന്ന് അപേക്ഷിക്കുന്നു
  • പിള്ളേരൊക്കെ തമ്പാനൂരിൽ നീന്തി തുടങ്ങി സാർ …
  • മാഡം എഴുന്നേറ്റപ്പോൾ തന്നെ അവധി പ്രഖ്യാപിച്ചല്ലോ, പിന്നെന്താ ഇവിടെ ഇത്ര പ്രശ്നം…