Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും

Kerala Voter List Revision: ഇതുവരെ 11 ലക്ഷത്തിലധികം പേരാണ് പേരുകൾ ചേർക്കാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷകൾ നൽകാനുള്ള സമയം ഇന്ന് അവസാനിക്കുമെങ്കിലും, വോട്ടർമാരുടെ ഹിയറിംഗും രേഖകളുടെ പരിശോധനയും ഫെബ്രുവരി 14 വരെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും

Kerala Sir

Published: 

30 Jan 2026 | 06:06 AM

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തെ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയായ എസ്ഐആറിൽ (SIR) പേര് ചേർക്കാനും ഒഴിവാക്കാനുമുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഈ മാസം 22-ന് അവസാനിക്കേണ്ടിയിരുന്ന അപേക്ഷാ കാലാവധി സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇന്ന് (ജനുവരി 30) വരെയാണ് നീട്ടിയിരുന്നത്.

ഇതുവരെ 11 ലക്ഷത്തിലധികം പേരാണ് പേരുകൾ ചേർക്കാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷകൾ നൽകാനുള്ള സമയം ഇന്ന് അവസാനിക്കുമെങ്കിലും, വോട്ടർമാരുടെ ഹിയറിംഗും രേഖകളുടെ പരിശോധനയും ഫെബ്രുവരി 14 വരെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ALSO READ: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തു മുങ്ങുന്നവർ സൂക്ഷിക്കുക, നീക്കങ്ങളുമായി ഹൈക്കോടതി

സാങ്കേതിക പിഴവുകളും ഇരട്ടിപ്പുകളും ഒഴിവാക്കി വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ ഏകദേശം 37 ലക്ഷത്തോളം പേരാണ് രേഖകൾ ഹാജരാക്കേണ്ടത്. പ്രധാനമായും 2002-ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവരും, നിലവിലെ പട്ടികയിൽ അക്ഷരത്തെറ്റുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരുമാണ് ഈ നടപടിക്രമത്തിലൂടെ കടന്നുപോകേണ്ടത്.

പരിശോധനകൾ കർശനമാക്കിയതോടെ കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്ത 9,868 പേരെ ഇന്നലെ വരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഹിയറിംഗ് നടപടികളും രേഖകളുടെ സൂക്ഷ്മ പരിശോധനയും ഫെബ്രുവരി 14 വരെ തുടരും. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടുന്നത് തടയാൻ ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിൽ വിപുലമായ പരിശോധനകളാണ് നടക്കുന്നത്.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Sabarimala Virtual Queue: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തു മുങ്ങുന്നവർ സൂക്ഷിക്കുക, നീക്കങ്ങളുമായി ഹൈക്കോടതി
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ