Kerala School Kalolsvam Point Table: സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ, പിന്നാലെ തൃശ്ശൂരും കോഴിക്കോടും, പോയിൻ്റ് നില ഇങ്ങനെ

Kerala State School Kalolsavam Point Table List: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിയത് 163 അപ്പീലുകളും. കോടതി വഴി 76 അപ്പീലും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ് ഇതുവരെ എത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 23, ഹൈസ്‌കൂൾ വിഭാഗത്തിൽ 22, ‌സംസ്‌കൃതം കലോത്സവത്തിൽ ഏഴ്, അറബിക് കലോത്സവത്തിൽ ആറ് ഇനങ്ങളുമാണ് ആദ്യം ദിനം അവസാനിച്ചപ്പോൾ പൂർത്തിയായത്.

Kerala School Kalolsvam Point Table: സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ, പിന്നാലെ തൃശ്ശൂരും കോഴിക്കോടും, പോയിൻ്റ് നില ഇങ്ങനെ

കലോത്സവ വേദിയിൽ നിന്നും.

Published: 

05 Jan 2025 | 08:30 AM

അനന്തപുരിയെ ആവേശത്തിലാക്കി 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുന്നേറുന്നു. ആദ്യം ദിനം അവസാനിക്കുമ്പോൾ കടുത്ത പോരാട്ടത്തിൽ മൂന്ന് ജില്ലകളാണ് മുന്നിലുള്ളത്. ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂർത്തിയായയത്. അതിൽ 215 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 214 പോയിന്റുമായി തൃശൂർ രണ്ടാമതും 213 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്. തൊട്ട് പിന്നിലായി ആലപ്പുഴ ജില്ലയാണുള്ളത്. 207 പോയിൻ്റാണ് ആലപ്പുഴ നേടിയിരിക്കുന്നത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിയത് 163 അപ്പീലുകളും. കോടതി വഴി 76 അപ്പീലും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ് ഇതുവരെ എത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 23, ഹൈസ്‌കൂൾ വിഭാഗത്തിൽ 22, ‌സംസ്‌കൃതം കലോത്സവത്തിൽ ഏഴ്, അറബിക് കലോത്സവത്തിൽ ആറ് ഇനങ്ങളുമാണ് ആദ്യം ദിനം അവസാനിച്ചപ്പോൾ പൂർത്തിയായത്.

ഹൈസ്‌കൂൾ പെൺകുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂൾ ആൺകുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മൽസരങ്ങളും ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മൽസരങ്ങളും നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസൽ ആലാപനം മൽസരങ്ങളും അരങ്ങേറി. ഹൈസ്‌കൂൾ വിഭാഗത്തിലെ മാർഗംകളി, സംസ്‌കൃത നാടകം, അറബനമുട്ട്, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മൽസരങ്ങൾ കലോത്സവ വേദിയിൽ അരങ്ങേറി.

വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികളെ കൗതകത്തിലാഴ്ത്തി. എംടി നിള സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംഘ നൃത്തത്തിൽ നാല് ക്ലസ്റ്ററുകളിലായി 24 ടീമുകളാണ് സംഘനൃത്തത്തിൽ പങ്കെടുത്തത്. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളുമായാണ് എത്തിയത്. വയനാട് ഉരുൾപ്പൊട്ടലും അതിജീവനവും എല്ലാം കാണികളുടെ കണ്ണഞ്ചിപ്പിച്ചു.

ആദ്യ ദിവസത്തെ പോയിൻ്റ് നില

കണ്ണൂർ : എച്ച്എസ് ജനറൽ- 107, എച്ച്എസ്എസ് ജനറൽ- 108, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 31, ​ഗോൾഡ് കപ്പ് പോയിൻ്റ്- 215

തൃശ്ശൂർ: എച്ച്എസ് ജനറൽ- 111, എച്ച്എസ്എസ് ജനറൽ- 103, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 31, ​ഗോൾഡ് കപ്പ് പോയിൻ്റ്- 214

കോഴിക്കോട്: എച്ച്എസ് ജനറൽ- 109, എച്ച്എസ്എസ് ജനറൽ- 104, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 35, ​ഗോൾഡ് കപ്പ് പോയിൻ്റ്- 213

ആലപ്പുഴ: എച്ച്എസ് ജനറൽ- 104, എച്ച്എസ്എസ് ജനറൽ- 103, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 29, ​ഗോൾഡ് കപ്പ് പോയിൻ്റ്- 207

പാലക്കാട്: എച്ച്എസ് ജനറൽ- 104, എച്ച്എസ്എസ് ജനറൽ- 103, എച്ച്എസ് അറബിക്ക്- 25, എച്ച്എസ് സംസ്കൃത്- 35, ​ഗോൾഡ് കപ്പ് പോയിൻ്റ്- 207

എറണാകുളം: എച്ച്എസ് ജനറൽ- 100, എച്ച്എസ്എസ് ജനറൽ- 106, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 27, ​ഗോൾഡ് കപ്പ് പോയിൻ്റ്- 206

തിരുവനന്തപുരം: എച്ച്എസ് ജനറൽ- 93, എച്ച്എസ്എസ് ജനറൽ- 106, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 24, ​ഗോൾഡ് കപ്പ് പോയിൻ്റ്- 199

മലപ്പുറം: എച്ച്എസ് ജനറൽ- 99, എച്ച്എസ്എസ് ജനറൽ- 99, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 35, ​ഗോൾഡ് കപ്പ് പോയിൻ്റ്- 198

കോട്ടയം: എച്ച്എസ് ജനറൽ- 96, എച്ച്എസ്എസ് ജനറൽ- 101, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 28, ​ഗോൾഡ് കപ്പ് പോയിൻ്റ്- 197

കൊല്ലം: എച്ച്എസ് ജനറൽ- 100, എച്ച്എസ്എസ് ജനറൽ- 94, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 33, ​ഗോൾഡ് കപ്പ് പോയിൻ്റ്- 194

കാസർ​ഗോട്: എച്ച്എസ് ജനറൽ- 94, എച്ച്എസ്എസ് ജനറൽ- 95, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 35, ​ഗോൾഡ് കപ്പ് പോയിൻ്റ്- 189

വയനാട്: എച്ച്എസ് ജനറൽ- 90, എച്ച്എസ്എസ് ജനറൽ- 92, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 26, ​ഗോൾഡ് കപ്പ് പോയിൻ്റ്- 182

പത്തനംതിട്ട: എച്ച്എസ് ജനറൽ- 87, എച്ച്എസ്എസ് ജനറൽ- 92, എച്ച്എസ് അറബിക്ക്- 24, എച്ച്എസ് സംസ്കൃത്- 25, ​ഗോൾഡ് കപ്പ് പോയിൻ്റ്- 179

ഇടുക്കി: എച്ച്എസ് ജനറൽ- 78, എച്ച്എസ്എസ് ജനറൽ-89, എച്ച്എസ് അറബിക്ക്-30, എച്ച്എസ് സംസ്കൃത്- 26, ഗോൾഡ് കപ്പ് പോയിൻ്റ്-167

Follow Us
Related Stories
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
Kerala Weather Update: കൊടുംചൂടിന് വിട, ഉഗ്രൻ മഴ വരുന്നുണ്ടേ… കാലാവസ്ഥ ഇങ്ങനെ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു