Thalolam Scheme: ഏതുചികിത്സയും ഒരു പ്രശ്‌നമല്ല; കുട്ടികള്‍ക്കായി താലോലം പദ്ധതിയുണ്ടല്ലോ

Free Treatment for Children Under 18 Kerala Thalolam Scheme: കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹീമോഫീലിയ, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് ഇതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ചികിത്സയൊരുക്കാനാകും.

Thalolam Scheme: ഏതുചികിത്സയും ഒരു പ്രശ്‌നമല്ല; കുട്ടികള്‍ക്കായി താലോലം പദ്ധതിയുണ്ടല്ലോ

പ്രതീകാത്മക ചിത്രം

Updated On: 

20 Apr 2026 | 07:36 PM

കുട്ടികള്‍ക്ക് എന്തെങ്കിലും അസുഖം വരുമ്പോള്‍ നമ്മളാകെ തകരും. അവര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ഒരു കുടുംബത്തെ ആകെ തകര്‍ക്കും. മാനസികമായ തകര്‍ച്ച മാത്രമല്ല, സാമ്പത്തികമായും ഇത് വലിയ സമ്മര്‍ദം സൃഷ്ടിക്കുന്നു. തങ്ങളുടെ വീടും സ്വര്‍ണവും മറ്റുമെല്ലാം വിറ്റഴിച്ചാകും പല കുടുംബങ്ങളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത്. ഇവിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതികള്‍ തുണയാകുന്നത്.

സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് താലോലം. 18 വയസില്‍ താഴെയുള്ള കുട്ടികളിലെ മാരകരോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹീമോഫീലിയ, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് ഇതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ചികിത്സയൊരുക്കാനാകും.

താലോലം പദ്ധതി

വിട്ടുമാറാത്ത രോഗങ്ങളില്‍ വലയുന്ന കുട്ടികള്‍ക്കും കുടുംബത്തിനുമാണ് പദ്ധതി തണലേകുന്നത്. 18 വയസ് വരെ പൂര്‍ണമായും സൗജന്യമായി ചികിത്സ നേടാനാകും. ഹീമോഫീലിയ, സെറിബ്രല്‍ പാള്‍സി, അസ്ഥി പൊട്ടുന്ന രോഗം, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ, കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയവയ്‌ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 2010 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഈ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണിത്.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

  • കുട്ടികളുടെ ആരോഗ്യ പരിചരണത്തോടൊപ്പം കുടുംബത്തിന് സാമ്പത്തിക പിന്തുണയും നല്‍കുന്നു
  • കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ

എവിടെ ചികിത്സ തേടണം?

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടുന്നവര്‍ക്കാണ് പദ്ധതി വഴി സൗജന്യ ചികിത്സ ലഭിക്കുക. ചില സ്വകാര്യ ആശുപത്രികളിലും ആനുകൂല്യം ലഭിക്കുന്നതാണ്.

Also Read: അവിവാഹിതരാണോ? സര്‍ക്കാരിന്റെ പെന്‍ഷന്‍ വാങ്ങാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

എങ്ങനെ അപേക്ഷിക്കാം?

ഏത് ആശുപത്രിയിലാണോ കുട്ടി ചികിത്സ തേടുന്നത്, അവിടുത്തെ സൂപ്രണ്ടിന് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷയോടൊപ്പം കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റും, ചികിത്സാ രേഖകളും സമര്‍പ്പിക്കണം. ഇതിന് പുറമെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ ആധാര്‍ അല്ലെങ്കില്‍ മറ്റ് രേഖകള്‍ എന്നിവയും ഹാജരാക്കേണ്ടി വന്നേക്കാം. അപേക്ഷ വിശദമായി പരിശോധിച്ച്, അര്‍ഹരായവരെ എല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്