AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ന്യുനമർദ്ദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ; ഇന്ന് നാല് ജില്ലകളിൽ മുന്നറിയിപ്പ്

Kerala Weather Alert Today: അടുത്ത 12 മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert: ന്യുനമർദ്ദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ; ഇന്ന് നാല് ജില്ലകളിൽ മുന്നറിയിപ്പ്
Rain Alert Image Credit source: PTI
Sarika KP
Sarika KP | Published: 28 Jul 2025 | 06:25 AM

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ മധ്യ പ്രദേശിന്‌ മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരാൻ കാരണം. അടുത്ത 12 മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:പത്തനംതിട്ടയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായി തെരച്ചിൽ

അതേസമയം കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്നാണ് കലക്ടർ അറിയിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്.

Follow Us