Kerala Rain Alert: തല്‍ക്കാലം ചെറിയ ബ്രേക്ക്, പോയ മഴയൊക്കെ ഓണത്തോടെ തിരികെയെത്തും

Kerala Rain Forecast Latest: കേരളത്തില്‍ സെപ്തംബര്‍ മൂന്ന് മുതല്‍ വീണ്ടും മഴ ശക്തമായേക്കും. സെപ്തംബര്‍ മൂന്നിന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉത്രാടദിനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്‌

Kerala Rain Alert: തല്‍ക്കാലം ചെറിയ ബ്രേക്ക്, പോയ മഴയൊക്കെ ഓണത്തോടെ തിരികെയെത്തും

പ്രതീകാത്മക ചിത്രം

Published: 

31 Aug 2025 | 02:26 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍ മൂന്ന് മുതല്‍ വീണ്ടും മഴ ശക്തമായേക്കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സെപ്തംബര്‍ മൂന്നിന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉത്രാടദിനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്‌. തിരുവോണത്തിന്റെ (സെപ്തംബര്‍ നാല്) അന്ന് തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തിന് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാനാണ് സാധ്യത.

നിലവില്‍ സെപ്തംബര്‍ രണ്ട് വരെ ഒരു ജില്ലകളിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. സെപ്തംബര്‍ രണ്ട് വരെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. തല്‍ക്കാലം മഴയുടെ ശക്തി കുറഞ്ഞെങ്കിലും, വടക്കന്‍ കേരളത്തില്‍ ഇപ്പോഴും മഴ ശക്തമായി തുടരുന്നുണ്ട്.

Also Read: Kerala Weather Update: മഴ മാറി മാനം തെളിഞ്ഞു! രണ്ടിന് വീണ്ടും ന്യൂനമര്‍ദം?

അതേസമയം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്തംബര്‍ ഒന്ന് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ തീരങ്ങളില്‍ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 40-60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. സെപ്തംബര്‍ മൂന്ന് വരെ അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കന്യാകുമാരി, തെക്കന്‍ തമിഴ്‌നാട് തീരം തുടങ്ങിയ പ്രദേശങ്ങളിലും സെപ്തംബര്‍ മൂന്ന് വരെ പ്രതികൂല കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Loading...
Unable to load recommendations.
Follow Us
Related Stories
Private Bus: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും, എറണാകുളത്ത് ഒറ്റ ദിവസം 80 കേസുകൾ, 1.30 ലക്ഷം രൂപ പിഴ
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ടിറങ്ങി, ഞാൻ എഴുന്നേറ്റ് വിഎസേ പറ്റില്ലാന്ന് പറഞ്ഞു: ജി സുധാകരൻ
Pinarayi Vijayan: സംഘപരിവാറിനെ സുഖിപ്പിക്കാൻ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ
MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം
തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അ‌ലർട്ട് പ്രഖ്യാപിച്ചു
Mani C Kappan: ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ