Kerala Weather Update: ‘പൊള്ളുന്ന വെയിലല്ലേ.. വെയിലേറ്റ് വാടല്ലേ’; മഴ വരുന്നുണ്ട്, പക്ഷേ ഇന്നില്ല!
Kerala Rain Update: Green Alert on September 28, Yellow Alerts to Follow Soon: സംസ്ഥാനത്ത് കഴിഞ്ഞ 24 മണികൂറിൽ മഴ ഏതാണ്ട് പൂർണമായും ഒഴിഞ്ഞുനിന്നു എന്നാണ് കാലാവസ്ഥാ വലുപ്പ് പുറത്തുവിട്ട മാപ്പിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനത്ത് അപൂർവം ചിലയിടങ്ങളിൽ നേരിയ മഴ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത്. ആലപ്പുഴ ജിലയിലെ ചില ഭാഗങ്ങളിലും, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ആലപ്പുഴയുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലുമാണ് മഴ ലഭിച്ചത്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ മാറിനിൽക്കുന്നതോടെ കനത്ത ചൂടാണ് സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും അനുഭ്വപ്പെടുന്നത്. സെപ്റ്റംബർ 28 തിങ്കൾ, സെപ്റ്റംബർ 29 ചൊവ്വ എന്നീ ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ടാണ് പ്രഖ്യപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഗ്രീൻ അലേർട്ട് തന്നെയായിരുന്നു സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴയുടെ സാധ്യത കണക്കിലെടുത്ത് ചില ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ പെയ്തേക്കാം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ടാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
യെല്ലോ അലേർട്ട്
- 30/09/2026: പത്തനംതിട്ട, ഇടുക്കി
- 01/10/2026: കോട്ടയം, എറണാകുളം, ഇടുക്കി
സംസ്ഥാനത്ത് കഴിഞ്ഞ 24 മണികൂറിൽ മഴ ഏതാണ്ട് പൂർണമായും ഒഴിഞ്ഞുനിന്നു എന്നാണ് കാലാവസ്ഥാ വലുപ്പ് പുറത്തുവിട്ട മാപ്പിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനത്ത് അപൂർവം ചിലയിടങ്ങളിൽ നേരിയ മഴ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത്. ആലപ്പുഴ ജിലയിലെ ചില ഭാഗങ്ങളിലും, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ആലപ്പുഴയുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലുമാണ് മഴ ലഭിച്ചത് എന്നാണ് മാപ്പിൽ നിന്നും വ്യക്തമാകുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
സെപ്റ്റംബർ 28-ന്, സോമാലിയ തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ ആൻഡമാൻ തീരം തെക്കൻ മ്യാൻമർ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാം.
വടക്കൻ മ്യാൻമർ തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. സ്വംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
English Summary
Kerala is currently experiencing intense heat with no rain warnings today. However, the IMD has issued yellow alerts for isolated heavy rainfall in Pathanamthitta, Idukki, Kottayam, and Ernakulam upcoming.