AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: പുതിയ ചക്രവാതച്ചുഴി: വീണ്ടും ന്യൂനമർദ്ദ സാധ്യത; പുതിയ മഴ മുന്നറിയിപ്പ് എത്തി

Kerala Weather August 10 Update: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഓഗസ്റ്റ് 12 ആകുമ്പോഴേക്കും ഈ ചക്രവാതച്ചുഴി നൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ. മധ്യപ്രദേശ്- ന് മുകളിലായി ന്യൂനമർദ്ദം തുടരുന്നു. കേരളത്തിൽ 2026 ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് പറയുന്നത്.

Kerala Weather Update: പുതിയ ചക്രവാതച്ചുഴി: വീണ്ടും ന്യൂനമർദ്ദ സാധ്യത; പുതിയ മഴ മുന്നറിയിപ്പ് എത്തി
Kerala Weather August 10 UpdateImage Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 10 Aug 2026 | 02:43 PM

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ എത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് 10ന് ഉച്ചയ്ക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറയിപ്പ് പ്രകാരം, ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഓഗസ്റ്റ് 12 ആകുമ്പോഴേക്കും ഈ ചക്രവാതച്ചുഴി നൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ. മധ്യപ്രദേശ്- ന് മുകളിലായി ന്യൂനമർദ്ദം തുടരുന്നു. കേരളത്തിൽ 2026 ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് പറയുന്നത്.

കടലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 11/08/2026 രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ALSO READ: വടക്കൻ കേരളത്തിൽ ട്രെയിനുകൾ ഇനി ‘റോക്കറ്റ്’ വേഗത്തിൽ; വരുന്നു 150 കിലോമീറ്റർ സുരക്ഷാ വേലി

ഇവിടങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകും എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (11/08) രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് കേരളത്തിൽ പൊതുവെ നേരിയ മഴയ്ക്കുള്ള സാധ്യത ആണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ കേരളത്തിൽ എവിടെയും റെഡ്, ഓറഞ്ച്, യെല്ലോ അ‌ലർട്ടുകൾ നിലനിൽക്കുന്നില്ല. അ‌ടുത്ത അ‌ഞ്ച് ദിവസത്തേക്കും അ‌ലർട്ടുകൾക്ക് സാധ്യതയില്ല. എന്നാൽ പുതിയ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതനുസരിച്ച് മഴ മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വെള്ളം കയറിയ പ്രദേശങ്ങൾ പലതും സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

ജാഗ്രത പാലിയ്ക്കുക

കടലാക്രമണ സാധ്യതയുള്ള ഇടങ്ങളിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. അ‌തിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക എന്നീ മുന്നറിയിപ്പുകൾ അ‌ധികൃതർ നൽകിയിട്ടുണ്ട്.

English Summary

Kerala is getting rain again. According to the latest warning issued by the Central Meteorological Department on August 10 afternoon, a low pressure area has formed again in the Bay of Bengal. A cyclonic circulation has formed over the northwest Bay of Bengal and adjoining areas. It is estimated that this cyclonic circulation is likely to strengthen into a depression by August 12. The low pressure area continues to remain over Madhya Pradesh. The warning states that light to moderate rain is likely in Kerala from August 10 to 14, 2026.

Follow Us