AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Railway Fencing: വടക്കൻ കേരളത്തിൽ ട്രെയിനുകൾ ഇനി ‘റോക്കറ്റ്’ വേഗത്തിൽ; വരുന്നു 150 കിലോമീറ്റർ സുരക്ഷാ വേലി

North Kerala Railway Safety Fencing: പയ്യന്നൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഴയങ്ങാടി- ബേക്കൽ ഫോർട്ട്, കൊയിലാണ്ടി- തലശേരി സെക്ഷനുകളിൽ ട്രാക്കിന് ഇരുവശത്തും സുരക്ഷാ വേലി നിർമ്മിക്കാനാണ് നിലവിൽ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ട്രാക്കുകളും സമീപ പ്രദേശങ്ങളും തമ്മിൽ തിരിച്ച് തടസ്സം സൃഷ്ടിച്ച് കൊണ്ട് ട്രെയിൻ സർവീസുകളുടെ സുരക്ഷ വർധിപ്പിക്കാനാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

Railway Fencing: വടക്കൻ കേരളത്തിൽ ട്രെയിനുകൾ ഇനി ‘റോക്കറ്റ്’ വേഗത്തിൽ; വരുന്നു 150 കിലോമീറ്റർ സുരക്ഷാ വേലി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 10 Aug 2026 | 12:49 PM

തിരുവനന്തപുരം: ട്രെയിൻ യാത്ര കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമാക്കാൻ കേരളത്തിൽ ട്രാക്കിന് ഇരുവശത്തും സുരക്ഷാ വേലി നിർമ്മിക്കാൻ ദക്ഷിണ റെയിൽവേ (Southern Railway Safety Fencing). വടക്കൻ കേരളത്തിലെ രണ്ടു സ്‌ട്രെച്ചുകളിലായി 150 കിലോമീറ്റർ ദൂരം സുരക്ഷാ വേലി നിർമ്മിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതോടെ വടക്കൻ കേരളത്തിലൂടെയുള്ള ട്രെയിൻ യാത്രകൾ കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമാകുമെന്നും റെയിൽവേ അറിയിച്ചു.

പയ്യന്നൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഴയങ്ങാടി- ബേക്കൽ ഫോർട്ട്, കൊയിലാണ്ടി- തലശേരി സെക്ഷനുകളിൽ ട്രാക്കിന് ഇരുവശത്തും സുരക്ഷാ വേലി നിർമ്മിക്കാനാണ് നിലവിൽ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ട്രാക്കുകളും സമീപ പ്രദേശങ്ങളും തമ്മിൽ തിരിച്ച് തടസ്സം സൃഷ്ടിച്ച് കൊണ്ട് ട്രെയിൻ സർവീസുകളുടെ സുരക്ഷ വർധിപ്പിക്കാനാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. 130 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുന്നതിനെ കുറിച്ച് ദക്ഷിണ റെയിൽവേ ടെൻഡറിൽ പുറത്തിറക്കിയിരുന്നു. അതിൽ പരാമർശിക്കുന്ന കൊയിലാണ്ടി- തലശേരി സെക്ഷനിൽ സുരക്ഷാ വേലി വരുന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കും.

ALSO READ: തിരുവനന്തപുരം മെട്രോയ്ക്ക് ഭൂഗര്‍ഭ പാത വേണോ? പദ്ധതി ഇനിയും വൈകും, വീണ്ടും പഠനം വേണം

ട്രെയിനിന്റെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം പഴയങ്ങാടി- ബേക്കൽ ഫോർട്ട് സെക്ഷനിലാകും സുരക്ഷാ വേലിയുടെ പണി തുടങ്ങുക. ഈ സെക്ഷനിൽ 70 കിലോമീറ്റർ സുരക്ഷാ വേലിയും 7.4 കിലോമീറ്റർ സംരക്ഷണ ഭിത്തിയും നിർമ്മിക്കാനാണ് ദക്ഷിണ റെയിൽവേ ഇപ്പോൾ പദ്ധതിയിടുന്നത്. 45.63 കോടിയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. 12 മാസത്തിനകം പണി പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

രണ്ടാമത്തെ പദ്ധതിയായ കൊയിലാണ്ടി- തലശേരി സെക്ഷനിൽ 80 കിലോമീറ്റർ സുരക്ഷാ വേലിയും 0.7 കിലോമീറ്റർ സംരക്ഷണ ഭിത്തിയും നിർമ്മിക്കാനാണ് ആലോചന. 42.01 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ നിർമ്മാണവും 12 മാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയിൽവേ. സുരക്ഷാ വേലി നിർമ്മാണത്തിനായി അതിശക്തമായ സ്റ്റീൽ ബാരിയറുകളാണ് ഉപയോഗിക്കുന്നത്. സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി മുൻകൂട്ടി തയ്യാറാക്കിയ ‘പ്രീ സ്ട്രെസ്ഡ് പ്രീകാസ്റ്റ്’ പാനലുകളും കോൺക്രീറ്റ് കോളങ്ങളും ഉപയോഗിക്കും.

റെയിൽവേ ട്രാക്കുകളിലേക്ക് കന്നുകാലികൾ കയറുന്നത് മൂലവും ആളുകൾ അനാവശ്യമായി പാളം മുറിച്ചുകടക്കുന്നത് മൂലവും ഉണ്ടാകുന്ന അപകടങ്ങൾ തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ട്രാക്കിലേക്ക് ആളുകളോ മൃഗങ്ങളോ കടക്കുന്നത് വേലി പൂർണ്ണമായി തടയുന്നതോടെ ലോക്കോ പൈലറ്റുമാർക്ക് ട്രെയിനുകൾ വേഗത കുറയ്ക്കാതെ ഓടിക്കാൻ സാധിക്കും. ഇത് വടക്കൻ കേരളത്തിലൂടെയുള്ള ട്രെയിനുകളുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

English Summary:

Southern Railway planning 150 km of trackside safety fencing along the Payangadi-Bekal Fort and Quilandi-Thalassery sections as part of works linked to increasing train speeds. The two projects are expected to strengthen the safety of train operations by creating a physical barrier between the tracks and adjoining areas.

Follow Us