AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ പോയി മാനം തെളിഞ്ഞു…കേരളത്തെ ചതിച്ച് പേമാരി; വീണ്ടും അതിശക്തമായ ചൂടോ?

Kerala Weather Today August 12 Wednesday No Rain Warning in Any District: വെറും ഒരാഴ്ചയ്ക്കിടെ പെയ്ത മഴയില്‍ കേരളത്തില്‍ സംഭവിച്ചത് കനത്ത നാശനഷ്ടമാണ്. ഒരാഴ്ച 111 ശതമാനം അധികം മഴയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ ലഭിക്കേണ്ടിയിരുന്നത് 127.5 മില്ലിമീറ്റര്‍ മഴയായിരുന്നു. എന്നാല്‍ പെയ്തതാകട്ടെ 268.7 മില്ലിമീറ്റര്‍ മഴയും.

Kerala Weather Update: മഴ പോയി മാനം തെളിഞ്ഞു…കേരളത്തെ ചതിച്ച് പേമാരി; വീണ്ടും അതിശക്തമായ ചൂടോ?
ഇന്നത്തെ കാലാവസ്ഥ Image Credit source: PTI
Shiji M K
Shiji M K | Published: 12 Aug 2026 | 05:43 AM

തിരുവനന്തപുരം: കേരളം വിട്ട് മഴ, സംസ്ഥാനത്ത് വീണ്ടും അതിശക്തമായ ചൂട് അനുഭവപ്പെടുന്നു. നിലവില്‍ സംസ്ഥാനത്തിന്റെ ഒരുഭാഗങ്ങളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. വരുന്ന കുറച്ച് മണിക്കൂറുകളിലേക്ക് നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്. മത്സ്യത്തൊഴിലാളികല്‍ കടലില്‍ പോകുമ്പോല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

അടുത്ത മൂന്ന് മണിക്കൂറിലെ കാലാവസ്ഥ

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു.

മഴ പോയി ഗ്രീന്‍ അലര്‍ട്ട്

ഓഗസ്റ്റ് 15 വരെ കേരളത്തില്‍ ഗ്രീന്‍ അലര്‍ട്ടാണുള്ളത്. സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും ശക്തമായ മഴ ഉണ്ടാകില്ലെന്ന് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രവചനത്തില്‍ പറയുന്നു. ഇടത്തരം അല്ലെങ്കില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പറയപ്പെടുന്നത്. എന്നാല്‍ ഇതോടൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടായേക്കാം.

ലഭിച്ചത് അതിശക്തമായ മഴ

വെറും ഒരാഴ്ചയ്ക്കിടെ പെയ്ത മഴയില്‍ കേരളത്തില്‍ സംഭവിച്ചത് കനത്ത നാശനഷ്ടമാണ്. ഒരാഴ്ച 111 ശതമാനം അധികം മഴയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ ലഭിക്കേണ്ടിയിരുന്നത് 127.5 മില്ലിമീറ്റര്‍ മഴയായിരുന്നു. എന്നാല്‍ പെയ്തതാകട്ടെ 268.7 മില്ലിമീറ്റര്‍ മഴയും. റാന്നി, ആറന്മുള എന്നിങ്ങനെയുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 319 ശതമാനം അധികം മഴയാണ് ഇവിടെ ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Also Read: Kerala Weather Update: സംസ്ഥാനത്ത് മഴ കുറയുന്നു; കടൽക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

പത്തനംതിട്ടയില്‍ 84 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 352.3 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മറ്റൊരു ജില്ല തിരുവനന്തപുരമാണ്. ഇവിടെ 258 ശതമാനം അധിക മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയില്‍ 177 ശതമാനം, ഇടുക്കിയില്‍ 327.4 മില്ലിമീറ്റര്‍, കോഴിക്കോട് 147 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

ഓഗസ്റ്റ് 12 ബുധന്‍- സോമാലിയ – ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 15 വരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

English Summary

Kerala is likely to see a break from rain on Wednesday, August 12, with no rain warning issued for any district. Rising temperatures and intense heat are expected across several parts of the state. The latest weather update indicates a temporary weakening of monsoon activity. Residents should stay alert to changing weather conditions and rising heat.

Follow Us