Kerala Weather Update: മഴ എവിടെ? വരും ദിവസങ്ങളിൽ കർക്കിടക ചൂടോ…; കാലാവസ്ഥ പ്രവചനം ഇങ്ങനെ
Kerala Weather Forecast Update: ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 28ാം തീയതി വരെ സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും മൺസൂൺ മഴ ലഭിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain News
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മഴ (Kerala Weather Forecast Update) മുന്നറിയിപ്പിൽ മാറ്റം. വരും ദിവസങ്ങളിൽ ഒരു വടക്കൻ കേരളത്തിൽ മഴ ശക്തമാകാനാണ് സാധ്യത. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 28ാം തീയതി വരെ സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ വരും മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: ഒറ്റപ്പെട്ട മഴ തുടരും, ചൂടും പിന്നാലെയുണ്ടേ… ഇന്നത്തെ കാലാവസ്ഥ
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
24 (ഇന്ന്-വെള്ളി): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
25 (ശനി): കണ്ണൂർ, കാസറഗോഡ്
26 (ഞായർ): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27 (തിങ്കൾ): എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
28 (ചൊവ്വ): പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും, കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ബംപർ മൺസൂണിന് സാധ്യത
ഉത്തരേന്ത്യയിൽ തുടങ്ങി ഹിമാലയം, ചൈന എന്നിവ കടന്ന് തെക്കൻ കൊറിയ വരെ നീളുന്ന 7000 മുതൽ 10000 കിലോമീറ്റർ വരെ നീളമുള്ള കൂറ്റൻ മഴമേഘങ്ങളുടെ നിര കണ്ടെത്തിയതായി റിപ്പോർട്ട്. 2026 ലെ തെക്കുപടിഞ്ഞാറൻ മൺസൂണിൻറെ ഏറ്റവും ശക്തമായ ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ‘മൺസൂൺ കൺവർജൻസ് സോൺ’ എന്നറിയപ്പെടുന്ന ഈ മേഘനിര, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് ഏഷ്യയിലുടനീളമുള്ള മറ്റ് അന്തരീക്ഷ വ്യതിയാനങ്ങളുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെയാണ് രൂപപ്പെട്ടത്.
ഇതേ തുടർന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ടിയിരുന്ന മൺസൂൺ മഴയെ അപേക്ഷിച്ച് 170 മുതൽ 180 ശതമാനം വരെ രേഖപ്പെടുത്തി. ഈ സീസണിൽ രാജ്യത്ത് ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്. കാലാവസ്ഥാ വിദഗ്ദ്ധർ ഇതിനെ വമ്പൻ മൺസൂൺ ദിനം എന്നാണ് വിശേഷിപ്പിച്ചത്. വരും ദിവസങ്ങളിലും മൺസൂൺ മഴ ലഭിക്കുമെന്നാണ് പ്രവചനം.
English Summary:
Kerala Weather Forecast Update From July 24, IMD Predict No Rain Expected for Next 5 Days. In This Situation Check What Is The Current Climate In Kerala And Rain Chance.