Kerala Weather Update: മഴ പ്രതീക്ഷിക്കാം, ചൂട് കുറയുമോ? ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ഇടുക്കി, വയനാട് എന്നീ ജില്ലകൾ ഒഴിച്ച് മറ്റിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം പന്ത്രണ്ട് ജില്ലകളിലെ മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്

Kerala Weather Update: മഴ പ്രതീക്ഷിക്കാം, ചൂട് കുറയുമോ? ഇന്നത്തെ കാലാവസ്ഥ

Weather Update

Updated On: 

02 Apr 2026 | 07:20 AM

തിരുവനന്തപുരം: കൊടുംചൂടിൽ വലയുമ്പോഴും ആശ്വാസമായി വിവിധയിടങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രാവിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ജില്ലകളിൽ താപനിലയും വർദ്ധിക്കുകയാണ്. ഏപ്രിൽ രണ്ട് വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസ‍ർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: ചുട്ടുപൊള്ളി കേരളം, ആശ്വാസമഴ ഈ ജില്ലകളിൽ

ഇടുക്കി, വയനാട് എന്നീ ജില്ലകൾ ഒഴിച്ച് മറ്റിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ പന്ത്രണ്ട് ജില്ലകളിലെ മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, രാവിലെ പതിനൊന്ന് മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.

പരമാവധി ശുദ്ധജലം കുടിക്കാനും അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കാനും നിർദേശിച്ചിട്ടുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
മദ്യപിക്കുന്നതിനിടെ ബില്ലുമായി എത്തിയ ബാർജീവനക്കാരനെ ഫോർക്ക് കൊണ്ട് കുത്തി; ഒരാൾ അറസ്റ്റിൽ
Sabarimala Aravana Production: പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നർ ആക്കും! ശബരിമല അരവണ നിർമ്മാണ പ്ലാന്റിന്റെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നു
Kerala Power Cut: ഈ ചൂടത്ത് പവർകട്ടിൽ എങ്ങനെ ഉറങ്ങാം എന്നാണോ ചിന്തിക്കുന്നത്? ടെക്കനോളജി ഉണ്ടല്ലോ!
Kerala Power Cut: “അയ്യോ.. ഇതെന്ത് കഷ്ടം”; വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരുമെന്ന് കെ.എസ്.ഇ.ബി
Theatre Food Price Hike: 15 ദിവസത്തിനുള്ളിൽ! കുട്ടികളുടെ ഭക്ഷണം അകത്തുകയറ്റണം, കുടിവെള്ളം സൗജന്യമാക്കണം! മേയർ വി വി രാജേഷ്
ഇടുക്കിയിൽ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിയ മകനെ അച്ഛൻ തലയ്ക്കടിച്ചു കൊന്നു
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ