Kerala Rain Alert: ഇരട്ട ന്യൂന മർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Weather Update Today: ഇതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert: ഇരട്ട ന്യൂന മർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert

Published: 

14 Jul 2025 | 02:25 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കാസർ​ഗോഡ്‍, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് ദിവസം കൂടി നിലവിലെ സ്ഥിതി തുടരും. തുടർന്നുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടൽ, വടക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രങ്ങൾ സജീവമാകുന്നതിന് അനുസരിച്ചു കൂടുതൽ വർധനവിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read:നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുമെന്ന് കാന്തപുരം; യമൻ പൗരൻ്റെ സഹോദരനുമായി സംസാരിച്ചു

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് അറിയിപ്പിൽ പറയുന്നത്.

Follow Us
Related Stories
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
Kerala Weather Update: കൊടുംചൂടിന് വിട, ഉഗ്രൻ മഴ വരുന്നുണ്ടേ… കാലാവസ്ഥ ഇങ്ങനെ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു