Kerala Rain Alert: റെഡ് അലര്‍ട്ടില്‍ മാറ്റമില്ല; ‘ചുവന്ന് തുടുത്ത്’ മൂന്നു ജില്ലകള്‍! ജാഗ്രതയോടെ കേരളം
Kerala rain warning today: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് (ഒക്ടോബര്‍ 25) പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാളെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഈ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടായിരിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

പ്രതീകാത്മക ചിത്രം
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് (ഒക്ടോബര്‍ 25) പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാളെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഈ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടായിരിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. ഇടുക്കി, പാലക്കാട് ജില്ലകള്‍ക്ക് പുറമെ നാളെ പത്തനംതിട്ട, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടുമായിരിക്കും.
ഒക്ടോബര്‍ 27, ചൊവ്വാഴ്ച ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ, ഓറഞ്ച് അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടും പുറപ്പെടുവിച്ചു. 28, 29 തീയതികളില്‍ ഒരു ജില്ലയിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. ഈ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.
സൈറണുകള്‍ മുഴങ്ങും
ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് വൈകുന്നേരം മൂന്നിനും 3.3-നും ഇടയില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകള്‍ മുഴങ്ങും. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ വൈകുന്നേരം നാലിനും 4.30-നും ഇടയില്‍ സൈറണുകള്‍ മുഴങ്ങുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം എന്നിവയ്ക്ക് കാരണമാകാം. നഗരപ്രദേശങ്ങള്‍, പൊതുവെ താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകളുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
English Summary
The India Meteorological Department has issued a weather warning for Kerala due to heavy rainfall. A Red Alert is in place today, October 25, for Malappuram, Kozhikode, and Wayanad districts. An Orange Alert is active today across ten other districts, predicting very heavy rainfall.