Kerala Weather Update: ഇടവപ്പാതി തീരുന്നു, ഇനി നേരിയ മഴ മാത്രം; കാലാവസ്ഥ ഇങ്ങനെ….
Kerala Rain Alert: വൈകുന്നേരത്തിനുള്ളിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവമാസം തീരാറായതോടെ മഴയുടെ അളവ് കുറയുന്നതായി കാലാവസ്ഥ വിദഗ്ധർ. നിലവിലെ കണക്കനുസരിച്ച് കേരളത്തിലെ മഴ ഒമ്പത് ശതമാനമായി. ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ സാധ്യത മുൻ നിർത്തി യെല്ലോ അലർട്ട് നൽകിയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. എന്നാൽ നാളെ മുതൽ (ജൂൺ 14) മഴ വീണ്ടും കുറയാനാണ് സാധ്യത.
ഇന്ന് വൈകുന്നേരത്തിനുള്ളിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ മഴ ലഭ്യത
ജൂൺ 17 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും കൂടുതൽ മഴ തീരദേശങ്ങളിലും കടലിലുമായി പെയ്തുപോകാനാണ് സാധ്യത. നിലവിൽ പലയിടത്തും മഴ ദുർബലമാണ്. ആകാശം മേഘാവൃതമായി കാണുന്നുണ്ടെങ്കിലും മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. കാലവർഷക്കാറ്റ് കേരളത്തിനു മുകളിൽ ശക്തി കുറയുകയും ഗതിമാറ്റം സംഭവിക്കുകയും ചെയ്യുന്നുണ്ട്. മധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
ALSO READ: മഴയുടെ ശക്തി കുറഞ്ഞോ? ഈ ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലാവസ്ഥ പ്രവചനം
ജൂൺ 13 വരെയുള്ള റിപ്പോർട്ട് പ്രകാരം, കേരളത്തിൽ 274.8 എംഎം മഴയാണ് ലഭിച്ചത്. ഇടുക്കിയിൽ 17 ശതമാനവും തൃശ്ശൂരിൽ നാല് ശതമാനവും മഴ കുറഞ്ഞു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ഈ കാലയളവിൽ ലഭിച്ചത്.
മഴ മുന്നറിയിപ്പ്
ജൂൺ 14: യെല്ലോ അലർട്ട് – പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ്
മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
ജൂൺ 15, 16, 17, 18: നേരിയ മഴ സാധ്യത മുൻനിർത്തി എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ജൂൺ 15: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.
ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
English Summary:
The Central Meteorological Department has informed that light to moderate rain with thunderstorms and strong winds with speed reaching up to 40 kmph are likely at isolated places in Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts by this evening.