AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴയുടെ ശക്തി കുറഞ്ഞോ? ഈ ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലാവസ്ഥ പ്രവചനം

Kerala Weather Update Today: ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. പ്രത്യേക മഴ മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Kerala Weather Update: മഴയുടെ ശക്തി കുറഞ്ഞോ? ഈ ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Jun 2026 | 06:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ (Kerala Weather Update) വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. പ്രത്യേക മഴ മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല.

ALSO READ: ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും, നാളെയുമുണ്ട് അലർട്ട്, ഈ ജില്ലക്കാർ ശ്രദ്ധിക്കുക

മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്

കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സോമാലിയൻ തീരം, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ അറബിക്കടൽ,വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനം പൂർണമായും ഒഴിവാക്കേണ്ടതാണ്.

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തുടർച്ചയായ നീരൊഴുക്ക് കാരണം നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലെർട്ടിലേക്ക് ഉയർന്നിരിക്കുകയാണ്. ജില്ലയിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഡാമിന്റെ നാല് ഷട്ടറുകൾ ഇന്നലെ രാവിലെ 10 മണിക്ക് 20 സെൻ്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. അതിനാൽ ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

‘എൽ നിനോ’ കൂടുതൽ ശക്തമാകുന്നു

ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ നിലവിൽ ‘എൽ നിനോ’ സാഹചര്യങ്ങൾ സജീവമായി തുടരുകയാണ്. വരാനിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) സമയത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. പസഫിക് സമുദ്രോപരിതലത്തിലെ അസാധാരണമായ താപവർധനവിനോട് അന്തരീക്ഷ വ്യവസ്ഥകൾ ഇതിനകം തന്നെ പ്രതികരിച്ചു കഴിഞ്ഞു. ഇത് വരും മാസങ്ങളിൽ മഴയുടെ ലഭ്യതയെ നേരിട്ട് ബാധിക്കും. എൽ നിനോ ശക്തമാകുന്നത് സാധാരണയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലവർഷം ദുർബലമാകാൻ കാരണമാകാറുണ്ട്. എൽ നിനോ സ്വാധീനം വരും മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കാം.

English Summary:

Kerala Weather Update Today, June 14, IMD has issued yellow alert in four districts as monsoon showers intensify across the state. Check the complete list of affected regions.

Follow Us