Kerala Weather Update: പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ല; ഇനിയെന്ന് മഴ പ്രതീക്ഷിക്കാം?

Kerala Heat Wave: എല്ലാ ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ല; ഇനിയെന്ന് മഴ പ്രതീക്ഷിക്കാം?

മഴ മുന്നറിയിപ്പ്‌

Published: 

14 Sep 2025 15:24 PM

തിരുവനന്തപുരം: കേരളത്തില്‍ മഴ കുറഞ്ഞതോടെ ചൂട് ശക്തമാകുന്നു. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പോലും കാര്യമായ മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ മഴയല്‍പ്പം ഇടവേള എടുത്തതോടെ വീണ്ടും ചൂട് കൂടി. നിലവില്‍ സംസ്ഥാനത്തൊന്നാകെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. വരുന്ന അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

എല്ലാ ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്ന് മുതല്‍ കേരളത്തില്‍ മഴ വീണ്ടും ശക്തമാകുമെന്ന കാര്യം വ്യക്തമല്ല.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാം

ഇന്ന് സെപ്റ്റംബര്‍ 14 ഞായറാഴ്ച കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസങ്ങളൊന്നും തന്നെയില്ല.

ജാഗ്രതാ നിര്‍ദേശം

ഇന്ന് (സെപ്റ്റംബര്‍ 14 ഞായര്‍) മുതല്‍ വ്യാഴം (സെപ്റ്റംബര്‍ 18) വരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലോ ചില സാഹചര്യങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലോ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഇന്നും (സെപ്റ്റംബര്‍ 14 ഞായര്‍) അടുത്ത ചൊവ്വ, ബുധന്‍ (സെപ്റ്റംബര്‍ 16, 17) ദിവസങ്ങളിലും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോടുചേര്‍ന്നുള്ള കന്യാകുമാരി മേഖല എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയോ ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയോ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Also Read: Kerala Rain Alert Today: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിയുപ്പുമായി കാലാവസ്ഥ വകുപ്പ്

സെപ്റ്റംബര്‍ 15ന് തിങ്കളാഴ്ച തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കൊങ്കണ്‍-ഗോവ തീരങ്ങള്‍, അതിനോടുചേര്‍ന്നുള്ള കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോടുചേര്‍ന്നുള്ള കന്യാകുമാരി മേഖല എന്നിവിടങ്ങളില്‍ 4 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും