AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: അതിശക്തമായ മഴയ്ക്ക് ശമനം; നേരിയ മഴയ്ക്ക് സാധ്യത, ചൂടില്‍ വലഞ്ഞ് മലയാളികള്‍

Rain Forecast Kerala: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍, വടക്കന്‍ ആന്ധ്രാപ്രദേശ്- തെക്കന്‍ ഒഡീഷ തീരത്തിന് സമീപവുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

Kerala Weather Update: അതിശക്തമായ മഴയ്ക്ക് ശമനം; നേരിയ മഴയ്ക്ക് സാധ്യത, ചൂടില്‍ വലഞ്ഞ് മലയാളികള്‍
മഴ മുന്നറിയിപ്പ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 13 Sep 2025 | 08:13 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. അടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. അതിനാല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത മണിക്കൂറുകളില്‍ വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍, വടക്കന്‍ ആന്ധ്രാപ്രദേശ്- തെക്കന്‍ ഒഡീഷ തീരത്തിന് സമീപവുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. സെപ്റ്റംബര്‍ 12 മുതല്‍ 16 വരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയോ അല്ലെങ്കില്‍ ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെയോ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

സെപ്റ്റംബര്‍ 14 മുതല്‍ 15 വരെ കൊങ്കണ്‍, ഗോവ തീരങ്ങള്‍, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയോ ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയോ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Also Read: Kerala Rain Alert: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വീണ്ടും മഴ എത്തുന്നു; കാലാവസ്ഥ മുന്നറിയിപ്പ്‌

സെപ്റ്റംബര്‍ 16ന് തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയോ അല്ലെങ്കില്‍ 60 കിലോമീറ്റര്‍ വരെയോ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം, കേരളത്തില്‍ മഴ കുറഞ്ഞതോടെ ചൂട് വര്‍ധിച്ചു. സംസ്ഥാനത്തൊന്നാകെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മഴ ഇനിയും വൈകുകയാണെങ്കില്‍ കേരളം വീണ്ടും വരള്‍ച്ചയിലേക്ക് പോയേക്കാം.

Follow Us