AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: കൊടും ചൂടിന് ആശ്വാസമായി ശിവരാത്രിയിൽ മഴയെത്തുമോ?; കാലാവസ്ഥ ഇങ്ങനെ

Kerala Weather Update Today: ചില പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചൂടിന് വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. എന്നാൽ അതിശക്തമായ മഴയോ അലർട്ടുകളോ വരുന്ന അഞ്ച് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല.

Kerala Weather Update: കൊടും ചൂടിന് ആശ്വാസമായി ശിവരാത്രിയിൽ മഴയെത്തുമോ?; കാലാവസ്ഥ ഇങ്ങനെ
Kerala Weather Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 15 Feb 2026 | 06:06 AM

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ വേനൽ അല്പം നേരത്തെ വിരുന്നെത്തിയിരിക്കുകയാണ്. നിലവിൽ പകൽ സമയത്ത് പുറത്തിറങ്ങാൻ വയ്യാത്ത വിധം താപനില ഉയരുകയാണ്. എങ്കിലും ഏവരും ഉറ്റുനോക്കുന്നത് മഹാശിവരാത്രി നാളിലെങ്കിലും ചൂടിന് ശമനമായി മഴയെത്തുമോ എന്നുള്ളതാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് കേരളത്തിലെ ചില മേഖലകളിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് (Isolated Rainfall) സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്.

എന്നാൽ ചില പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചൂടിന് വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. എന്നാൽ അതിശക്തമായ മഴയോ അലർട്ടുകളോ വരുന്ന അഞ്ച് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തെ ചില വടക്കൻ ജില്ലകളിൽ താപനില ശരാശരിയിൽ നിന്നും 2°C മുതൽ 4°C വരെ ഉയരാൻ സാധ്യതയുണ്ട്.

ALSO READ: ചുട്ടുപൊള്ളി കേരളം… സൂര്യൻ കലിപ്പിലാണ്, മഴ എങ്ങുപോയി?; ജാ​ഗ്രത, കാലാവസ്ഥ പ്രവചനം

മഴ മുന്നറിയിപ്പുകളോ അലർട്ടുകളോ ഇല്ലാത്തതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് നിർദ്ദേശം.

  • പകൽ 11 am മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം ധാരാളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം മാത്രം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് കഴിവതും ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം പുറത്തിറങ്ങുമ്പോൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവ കുടിക്കുക.