Kerala Weather Update: തിരുമ്പി വന്തിട്ടേ… ഇടിമിന്നലോട് കൂടിയ മഴ! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather Update on February 20: കേരളത്തിൽ ഫെബ്രുവരി 19 മുതൽ 23 വരെയുള്ള തീയതികളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും 21, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത...

Kerala Weather Update: തിരുമ്പി വന്തിട്ടേ... ഇടിമിന്നലോട് കൂടിയ മഴ! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert

Published: 

20 Feb 2026 | 08:15 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാധ്യത മുന്നറിയിപ്പ്. ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നിട്ടുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിച്ച് ദുർബലമാകും. കൂടാതെ ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നിട്ടുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന് പുറമേ ന്യൂനമർദ്ദത്തിൽ നിന്നും തെക്ക് തമിഴ്നാടിനും തെക്കൻ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

ഇതിന്റെ ഫലമായി കേരളത്തിൽ ഫെബ്രുവരി 19 മുതൽ 23 വരെയുള്ള തീയതികളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും 21, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിൽ നാളെ അതായത് ഫെബ്രുവരി 21 ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ ഫെബ്രുവരി 22ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20/02/2026 (നാളെ) & 23/02/2026 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; 21/02/2026 & 22/02/2026 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ഈന്തപ്പഴവും നാരങ്ങയും അച്ചാറിടാം; 5 മിനിറ്റേ വേണ്ടൂ
മഞ്ഞളും തേനും വെറും വയറ്റിൽ കഴിച്ചാൽ... ഈ രഹസ്യം അറിയാമോ
മീൻ മാത്രമല്ല ചിക്കനും അച്ചാറിടാമോ?
മുഴുവനായി വേവിച്ചോ പാതി വേവിച്ചോ? മുട്ട എങ്ങനെയാണ് കഴിക്കേണ്ടത്
പൂച്ച പോലും അറിഞ്ഞില്ല, ആരാ പിടിച്ചോണ്ട് പോയതെന്ന്
കൊല്ലം പുത്തൂർ മലനട ക്ഷേത്രോത്സവത്തിനിടെ സ്ത്രീകളുടെ കൂട്ടയടി
ബുള്ളറ്റിന് തീ പിടിച്ചു, അണയ്ക്കാൻ ഒടുവിൽ
പെരുമ്പാമ്പിൻ്റെ ചുണ്ടിൽ വായോട് ചേർത്ത് സിപിആർ, ഒടുവിൽ