Kerala Rain Alert: ഇടിമിന്നലോടു കൂടിയ മഴ സാധ്യത! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather Update:വരുന്ന അഞ്ചു ദിവസവും മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain Alert: ഇടിമിന്നലോടു കൂടിയ മഴ സാധ്യത! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert

Updated On: 

10 Nov 2025 | 09:44 AM

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞദിവസം മുതൽ വിവിധ ജില്ലകളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. വരുന്ന അഞ്ചു ദിവസവും മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറുകൾ ഇടവിട്ട് നേരിയതോ ഇടത്തരം ആയതോ ആയ മഴയ്ക്ക് സാധ്യതയാണ്.

അത്തരത്തിൽ മണിക്കൂറുകളിൽ മഴപെയ്യാൻ സാധ്യതയുള്ള ജില്ലകളുടെ വിവരം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടാതെ ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.ശനിയാഴ്ച രണ്ടു ദിവസങ്ങളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ്. കൂടാതെ ഞായറാഴ്ച തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകൾക്കും മുന്നറിയിപ്പുണ്ട്. കേരളത്തിൽ ഇന്ന് മുതൽ 10/11/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മൂന്നാമൂഴത്തിനും സാധ്യത? ജനമനസ്സറിയാൻ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സർവ്വേ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

നവംബർ 8: പത്തനംതിട്ട, ഇടുക്കി
നവംബർ 9 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
നവംബർ 10 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Follow Us
Related Stories
സൗഹൃദം ഉപേക്ഷിച്ചതിൽ പക” വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Kerala Government: ജോലി അഞ്ച് ദിവസം മാത്രം, പെൻഷൻ പ്രായം 60; സർക്കാർ ജീവനക്കാർക്ക് വമ്പൻ പ്രഖ്യാപനങ്ങൾ, നടപ്പിലാക്കുന്നത് എന്ന്?
Actor Mammootty: തലക്കനം ആണ് പ്രശ്നം, മമ്മൂട്ടിയേക്കാൾ യോഗ്യത ആ ചെറുപ്പക്കാരനുണ്ട്, പെരുമാറ്റം വിവാദത്തിൽ
Thiruvananthapuram: തുടർച്ചയായി കറണ്ട് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളടക്കം ലിഫ്റ്റിനുള്ളിൽ കുടുങ്ങി
Kerala Weather Update: കൊടുംചൂടിനെ മറന്നേക്ക്, ഇവിടെയെല്ലാം ഇന്ന് മഴ പെയ്യും, കാലാവസ്ഥ ഇങ്ങനെ
Kerala Assembly Election 2026 : സൗജന്യയാത്ര, പെൻഷൻ വർധന, ഇൻഷുറൻസ്….ഇതാണ് ഞങ്ങളുടെ അഞ്ച് വാ​ഗ്ദാനങ്ങൾ, വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്
ഓറഞ്ച് തൊലി കളയല്ലേ, അടിപൊളി കറിയുണ്ടാക്കാം
സ്റ്റീല്‍ പാത്രം നിറംമങ്ങിയോ? തിളക്കം വര്‍ധിപ്പിക്കാനിതാ ടിപ്പ്‌
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ പഴം വിഴുങ്ങിയാൽ പോരാ
പാചക വാതക ഉപയോഗം എങ്ങനെ കുറയ്ക്കാം?
വയനാട് മൂടക്കൊല്ലിയിൽ കാട്ടാന ഇറങ്ങിയപ്പോൾ
തൃശൂരിലെ പള്ളിയിൽ നോമ്പുതുറയിൽ പങ്കെടുത്ത് സുരേഷ് ഗോപി
ഇതല്ല ഇതിൻ്റെ അപ്പുറം ചാടി കടന്നവനാണ് ഈ ആന സർ
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി