AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ബ്രേക്കിട്ട് മഴ, എന്നാലും ഈ ജില്ലയിലുള്ളവർ കുട കരുതിക്കോ… ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: മൺസൂൺ കാറ്റിന്റെ വേഗം കുറഞ്ഞതോടെ സംസ്ഥാനത്ത് ഇടിമിന്നൽ ഗണ്യമായി വർധിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം കേരളത്തിന്റെ അന്തരീക്ഷത്തിൽ 159 മിന്നലുകളാണ് രൂപപ്പെട്ടത്. ജില്ലാതല കണക്കുകൾ പരിശോധിക്കുമ്പോൾ 40 മിന്നലുകൾ രേഖപ്പെടുത്തിയ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.

Kerala Weather Update: ബ്രേക്കിട്ട് മഴ, എന്നാലും ഈ ജില്ലയിലുള്ളവർ കുട കരുതിക്കോ… ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 14 Jul 2026 | 06:16 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. കനത്ത മഴ മാറിയത് മലയോര മേഖലകളിലെ ജനങ്ങൾക്ക് ആശ്വാസമായി. ഇന്ന് പുലർച്ചെ, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകിയിരുന്നു. കാലവർഷത്തിന്റെ ശക്തി കുറഞ്ഞതോടെ ജൂലൈ 17 വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. നേരിയതോ മിതമായതോ ആയ മഴയാണ് ഗ്രീൻ അലർട്ട് എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നലിൽ വർധനവ്

മൺസൂൺ കാറ്റിന്റെ വേഗം കുറഞ്ഞതോടെ സംസ്ഥാനത്ത് ഇടിമിന്നൽ ഗണ്യമായി വർധിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം കേരളത്തിന്റെ അന്തരീക്ഷത്തിൽ 159 മിന്നലുകളാണ് രൂപപ്പെട്ടത്. ജില്ലാതല കണക്കുകൾ പരിശോധിക്കുമ്പോൾ 40 മിന്നലുകൾ രേഖപ്പെടുത്തിയ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.

അതേസമയം, മൺസൂൺ കാറ്റിന്റെ വേഗം കുറഞ്ഞതോടെ, മഴമേഘങ്ങൾ ഒരിടത്ത് തന്നെ കൂമ്പാരമായി വളരുകയാണെന്നും ഇതോടെ ഇടിമിന്നൽ, ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് പ്രധാന കാരണക്കാരായ, ഉയരത്തിലും വ്യാപ്തിയിലും വലുതായ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുന്നതായും കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നു.

ALSO READ: മഴ മടങ്ങിയോ? മുന്നറിയിപ്പുകളില്ല, ഈ ജില്ലക്കാർ കരുതിയിരിക്കണം; കാലാവസ്ഥ പ്രവചനം

ശക്തമായ കാറ്റ്

മഴ കുറഞ്ഞെങ്കിലും ശക്തമായ കാറ്റിനെ കരുതിയേക്കണം. ഇന്നലെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

  1. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
  2. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
  3. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക.
  4. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .
  5. ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്.
  6. ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന തെക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഒഡിഷ തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

English Summary:

IMD has forecast light rainfall across Kerala today and has issued a green alert for all districts, indicating that no severe weather is expected. However, the department has noted a significant increase in thunderstorm activity across the state as the southwest monsoon winds have weakened.

Follow Us