AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ മടങ്ങിയോ? മുന്നറിയിപ്പുകളില്ല, ഈ ജില്ലക്കാർ കരുതിയിരിക്കണം; കാലാവസ്ഥ പ്രവചനം

Kerala Rain Forecast For Next Days: വരും മണിക്കൂറുകളിൽ ചില ജില്ലകളിലെ മേഖലകളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Kerala Weather Update: മഴ മടങ്ങിയോ? മുന്നറിയിപ്പുകളില്ല, ഈ ജില്ലക്കാർ കരുതിയിരിക്കണം; കാലാവസ്ഥ പ്രവചനം
Kerala Rain UpdateImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 13 Jul 2026 | 02:04 PM

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ കാലവർഷത്തിന് താൽക്കാലിക ശമനം. സംസ്ഥാനത്ത് വലിയ മഴ മുന്നറിയിപ്പുകളൊന്നും നിലവിലില്ലെങ്കിലും, കാലാവസ്ഥാ വ്യതിയാനങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചകളിൽ പരക്കെ ലഭിച്ച കനത്ത മഴയ്ക്ക് നേരിയ കുറവുണ്ടായതായാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ന് എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. വരും ദിവസങ്ങളിലും ജൂലൈ 16ാം തീയതി വരെ ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള പ്രത്യേക മുന്നറിയിപ്പുകൾ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ സൂചനകൾ പ്രകാരം നിലവിൽ കേരളത്തിൽ നിലനിന്നിരുന്ന ന്യൂനമർദ്ദ സാധ്യതകൾ ദുർബലപ്പെട്ടിരിക്കുകയാണ്. എങ്കിലും വരും മണിക്കൂറുകളിൽ ചില ജില്ലകളിലെ മേഖലകളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ഇന്ന് രാവിലെ മഴ ലഭിച്ചിരുന്നു.

ALSO READ: മഴക്കാലമെവിടെ? കേരളത്തെ ചതിച്ച് കാലവർഷം, ഇന്ന് എവിടെ മഴ പെയ്യും?

കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും രാവിലെ മുതൽ തന്നെ തെളിഞ്ഞ അന്തരീക്ഷമാണ് കാണപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണിയും മലയോര മേഖലകളിലെ മണ്ണിടിച്ചിൽ ഭീഷണിയും ഒഴിഞ്ഞുതുടങ്ങിയത് ജനങ്ങൾക്ക് വലിയ ആശ്വാസമേകുന്നുണ്ട്. അന്തരീക്ഷത്തിലെ മേഘാവൃതമായ അവസ്ഥ മാറിയതോടെ താപനിലയിലും നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക ജില്ലകളിലും പകൽ സമയത്ത് അന്തരീക്ഷ താപനില ഉയർന്ന നിലയിലാണ്. നിലവിൽ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് റിപ്പോർട്ടുകളിൽ മാറ്രം സംഭവിച്ചേക്കാം. അതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പേജ് കൃത്യമായി പരിശോധിക്കുക.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള -കർണാടക-ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

English Summary:

Kerala Weather Update Today On July 13 Monday Evening. IMD Predict May Be The Chance of slight Rainfall in These Districts. Check the current Weather update and climate changes in kerala.

 

 

 

 

Follow Us